ടാക്സിയുമായി എത്തുന്ന ഷൺമുഖത്തെ കാത്ത് പ്രേക്ഷകർ
മോഹൻലാൽ- ശോഭന എവർഗ്രീൻ കോമ്പോ വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന തുടരം സിനിമയുടെ ടീസർ പുറത്ത് . 37 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് പുറത്തുവന്നത്. മോഹൻലാലിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ടീസർ പുറത്തുവിട്ടത്.
Apr 13, 2025, 21:27 IST
മോഹൻലാൽ- ശോഭന എവർഗ്രീൻ കോമ്പോ വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന തുടരം സിനിമയുടെ ടീസർ പുറത്ത് . 37 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് പുറത്തുവന്നത്. മോഹൻലാലിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ടീസർ പുറത്തുവിട്ടത്.
നാട്ടിൻപുറം പശ്ചാത്തലമാക്കി ഒരുക്കിയ തുടരും കുടംബ ചിത്രമായാണ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. സാധാരണക്കാരനായ ഷൺമുഖം എന്ന ടാക്സിഡ്രൈവറുടെ കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. മലയാള സിനിമയുടെ എവർഗ്രീൻ കോമ്പോയെ വർഷങ്ങൾക്ക് ശേഷം ബിഗ്സ്ക്രീനിൽ കാണാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ.
നേരത്തെ പുറത്തെത്തിയ സിനിമയിലെ ഗാനങ്ങൾക്കും ട്രെയിലറിനും വലിയ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിച്ചത്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിൽ 25-നാണ് തിയേറ്ററുകളിലെത്തുന്നത്.