‘അതിരടി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്  

 ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ‘അതിരടി’ എന്ന മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

 

 ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ‘അതിരടി’ എന്ന മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നവാഗതനായ അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം മെയ് 14-ന് തിയേറ്ററുകളിലെത്തും. റിയ ഷിബു, സരിൻ ഷിഹാബ് എന്നിവരാണ് ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡോ. അനന്തു എന്റർടൈൻമെന്റ്സും ബേസിൽ ജോസഫ് എന്റർടൈൻമെന്റ്സും ചേർന്നാണ് ഈ മാസ് കോമഡി ക്യാമ്പസ് ആക്ഷൻ ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തിലെ താരങ്ങളുടെ വേറിട്ട ഗെറ്റപ്പുകൾ ഇതിനകം ശ്രദ്ധേയമായിട്ടുണ്ട്. ‘സാം ബോയ്’ എന്ന കോളേജ് വിദ്യാർത്ഥിയായി ബേസിലും, ‘ശ്രീക്കുട്ടൻ വെള്ളായണി’ എന്ന ഗായകനായി ടൊവിനോയും എത്തുമ്പോൾ വിനീത് ശ്രീനിവാസൻ വിനീതായിത്തന്നെയാണ് വേഷമിടുന്നത്. ഷാൻ റഹ്മാൻ, സ്വാതി ആർ. കൃഷ്ണയായി എത്തുന്ന റിയ ഷിബു എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. മിന്നൽ മുരളിയുടെ വിജയത്തിന് ശേഷം ബേസിൽ ജോസഫും ടൊവിനോ തോമസും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ വലിയ പ്രേക്ഷക പ്രതീക്ഷയാണ് ‘അതിരടി’ക്ക് നൽകുന്നത്.

ക്യാമ്പസ് പശ്ചാത്തലത്തിൽ ആക്ഷനും കോമഡിയും ചേർത്തൊരുക്കുന്ന ഈ ഫെസ്റ്റിവൽ ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും പ്രദർശനത്തിനെത്തും. പോൾസൺ സ്കറിയയും അരുൺ അനിരുദ്ധനും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. സാമുവൽ ഹെൻറി ഛായാഗ്രഹണവും വിഷ്ണു വിജയ് സംഗീതവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ അണിയറയിൽ മലയാളത്തിലെ പ്രമുഖ സാങ്കേതിക പ്രവർത്തകരുടെ വലിയൊരു നിര തന്നെയുണ്ട്. വെക്കേഷൻ കാലത്ത് എല്ലാത്തരം പ്രേക്ഷകർക്കും ആഘോഷിക്കാവുന്ന രീതിയിലാണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നത്.