'മട്ടാഞ്ചേരി മാഫിയ'യിൽ  മമ്മൂട്ടിക്കൊപ്പം ആസിഫ് അലിയും നസ്ലെനും

 

സംവിധായകൻ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന 'മട്ടാഞ്ചേരി മാഫിയ'യുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. മമ്മൂട്ടിക്കൊപ്പം നസ്ലെനും ആസിഫ് അലിയും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
 

തിരുവനന്തപുരം: സംവിധായകൻ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന 'മട്ടാഞ്ചേരി മാഫിയ'യുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. മമ്മൂട്ടിക്കൊപ്പം നസ്ലെനും ആസിഫ് അലിയും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

'ഉണ്ട' എന്ന സൂപ്പർ ഹിറ്റിന് ശേഷം ഖാലിദ് റഹ്മാൻ മമ്മൂട്ടിയുമായി ഒരുമിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നിയോഗ്, ഷറഫ്, സുഹാസ് എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. 

ഇന്ത്യൻ സിനിമാ വ്യവസായത്തിലെ പ്രമുഖരായ നിരവധി താരങ്ങളും സാങ്കേതിക പ്രവർത്തകരും ഈ ചിത്രത്തിൻറെ ഭാഗമാകുന്നു. ഖാലിദ് റഹ്മാന്റെ ആലപ്പുഴ ജിംഖാനയും തല്ലുമാലയും അനുരാഗ കരിക്കിൻവെള്ളവും ഏറെ ശ്രദ്ധേയമായിരുന്നു.