ഹിറ്റ് സിനിമകളുടെ സംവിധായകന്‍ അശ്വത് തലൈവര്‍ സംവിധാനം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍

 

അശ്വത് രജനികാന്തിനോട് കഥ പറഞ്ഞെന്നും താരത്തിന് കഥ ഇഷ്ടമായി എന്നാണ് റിപ്പോര്‍ട്ടുകള്‍.

 

രജനികാന്ത് നായകനായി എത്തി കമല്‍ ഹാസന്‍ നിര്‍മിക്കുന്ന അടുത്ത ചിത്രം തലൈവര്‍ 173 ഒരുക്കുന്നത് അശ്വത് ആണെന്ന റിപ്പോര്‍ട്ടുകള്‍ ആണ് വരുന്നത്.

ഓ മൈ കടവുളേ, ഡ്രാഗണ്‍ എന്നീ സിനിമകളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച സംവിധായകനാണ് അശ്വത് മാരിമുത്തു. രണ്ട് സിനിമകളും ഗംഭീര വിജയവും നേടിയിരുന്നു. ഇതില്‍ പ്രദീപ് രംഗനാഥന്‍ ചിത്രം ഡ്രാഗണ്‍ 100 കോടിക്കും മുകളില്‍ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ രജനികാന്ത് നായകനായി എത്തി കമല്‍ ഹാസന്‍ നിര്‍മിക്കുന്ന അടുത്ത ചിത്രം തലൈവര്‍ 173 ഒരുക്കുന്നത് അശ്വത് ആണെന്ന റിപ്പോര്‍ട്ടുകള്‍ ആണ് വരുന്നത്.

അശ്വത് രജനികാന്തിനോട് കഥ പറഞ്ഞെന്നും താരത്തിന് കഥ ഇഷ്ടമായി എന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ പ്രഖ്യാപനം ജനുവരിയിലോ ഫെബ്രുവരിയിലോ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഈ സിനിമയ്ക്ക് ശേഷമാകും അശ്വത് നേരത്തെ പ്രഖ്യാപിച്ച സിലമ്പരശന്‍ പ്രോജെക്ടിലേക്ക് കടക്കുക എന്നും റിപ്പോര്‍ട്ടുണ്ട്. തലൈവര്‍ 173 സുന്ദര്‍ സി സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചെങ്കിലും തുടര്‍ന്ന് ചിത്രത്തില്‍ നിന്ന് അദ്ദേഹം പിന്മാറിയിരുന്നു. തുടര്‍ന്ന് കാര്‍ത്തിക് സുബ്ബരാജ് മുതല്‍ ധനുഷ് വരെയുള്ള പേരുകള്‍ സിനിമയുടെ സംവിധാന സ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ടിരുന്നു.