‘മോളിവുഡ് ടൈംസി’നെ അഭിനന്ദിച്ച് പ്രശസ്ത സംവിധായകൻ അനുരാഗ് കശ്യപ്

 യുവതാരം നസ്ലെൻ കേന്ദ്രകഥാപാത്രമായി എത്തിയ പുതിയ ചിത്രം ‘മോളിവുഡ് ടൈംസി’നെ അഭിനന്ദിച്ച് പ്രശസ്ത സംവിധായകൻ അനുരാഗ് കശ്യപ്. പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ലെറ്റർബോക്‌സിലൂടെയാണ് അദ്ദേഹം ചിത്രത്തെക്കുറിച്ചുള്ള തന്റെ പോസിറ്റീവ് റിവ്യൂ പങ്കുവെച്ചത്.
 

 യുവതാരം നസ്ലെൻ കേന്ദ്രകഥാപാത്രമായി എത്തിയ പുതിയ ചിത്രം ‘മോളിവുഡ് ടൈംസി’നെ അഭിനന്ദിച്ച് പ്രശസ്ത സംവിധായകൻ അനുരാഗ് കശ്യപ്. പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ലെറ്റർബോക്‌സിലൂടെയാണ് അദ്ദേഹം ചിത്രത്തെക്കുറിച്ചുള്ള തന്റെ പോസിറ്റീവ് റിവ്യൂ പങ്കുവെച്ചത്. ഇന്നത്തെ ഇന്റർനെറ്റ്-സോഷ്യൽ മീഡിയ കാലഘട്ടത്തിലെ സിനിമാ പ്രേമികളുടെ ഒരു സ്വപ്നസാക്ഷാത്കാരമാണ് ഈ ചിത്രമെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. സിനിമയോടുള്ള ഒരുതരം പ്രണയം ഈ ചിത്രത്തിൽ മനോഹരമായി ആവിഷ്കരിച്ചിട്ടുണ്ടെന്നും, ഒരുപാട് സത്യസന്ധതയും ആദർശവാദവും നിറഞ്ഞ ഈ ചിത്രത്തിലൂടെ സംവിധായകൻ അഭിനവ് സുന്ദർ നായകിന്റെ ആവിഷ്കാര ശൈലി കാലക്രമേണ കൂടുതൽ മൂർച്ചയുള്ളതായി മാറുമെന്നും അനുരാഗ് കശ്യപ് കുറിച്ചു.

ഒടിടി പ്ലാറ്റ്‌ഫോമായ ജിയോഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ ഈ ചിത്രത്തിലെ നസ്ലെന്റെ പ്രകടനത്തിനും അഭിനവ് സുന്ദർ നായകിന്റെ എഴുത്തിനും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രേക്ഷകർക്ക് ഏറെ റിലേറ്റ് ചെയ്യാൻ സാധിക്കുന്ന രംഗങ്ങളുള്ള ഒരു മികച്ച തിരക്കഥയാണ് ചിത്രത്തിന്റേതെന്ന് സോഷ്യൽ മീഡിയയിലും പ്രതികരണങ്ങൾ വരുന്നുണ്ട്. ജേക്സ് ബിജോയിയുടെ പശ്ചാത്തല സംഗീതവും വിശ്വജിത്ത് ഒടുക്കത്തിൽ നിർവ്വഹിച്ച ഛായാഗ്രഹണവും ചിത്രത്തിന്റെ വലിയ പോസിറ്റീവുകളാണ്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിച്ച്, രാമു സുനിൽ തിരക്കഥയെഴുതിയ ഈ ചിത്രത്തിൽ സംഗീത് പ്രതാപ്, ഷറഫുദ്ദീൻ, ജഗദീഷ്, അൽത്താഫ് സലീം തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്.