അനുമോളിൽ നിന്ന് അകലം പാലിക്കുന്നു ;പിആര്‍ വിനു

ബിഗ് ബോസ് പ്രേമികൾക്ക് സുപരിചിതനായ വ്യക്തിയാണ്  പിആർ കൺസൾട്ടന്റായ വിനു വിജയ്. കഴിഞ്ഞ സീസണിൽ ജിന്റോയ്ക്ക് വേണ്ടിയാണ് വിനു പിആർ ചെയ്തിരുന്നതെങ്കിൽ ഇത്തവണ അനുമോൾക്കു വേണ്ടിയും ശൈത്യക്കു വേണ്ടിയും വിനു പിആർ ചെയ്തിരുന്നു
 

ബിഗ് ബോസ് പ്രേമികൾക്ക് സുപരിചിതനായ വ്യക്തിയാണ്  പിആർ കൺസൾട്ടന്റായ വിനു വിജയ്. കഴിഞ്ഞ സീസണിൽ ജിന്റോയ്ക്ക് വേണ്ടിയാണ് വിനു പിആർ ചെയ്തിരുന്നതെങ്കിൽ ഇത്തവണ അനുമോൾക്കു വേണ്ടിയും ശൈത്യക്കു വേണ്ടിയും വിനു പിആർ ചെയ്തിരുന്നു. ഇതിനിടെ അനുമോളുടെ പിആർ തുകയും പിആർ ആക്ടിവിറ്റികളും സംബന്ധിച്ച് ബിഗ്ബോസിനകത്തും പുറത്തും വലിയ വിമർശനങ്ങൾ ഉയരുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അനുമോളിൽ നിന്നും താൻ അൽപം അകലം പാലിക്കാൻ ആലോചിക്കുകയാണെന്നും അതിനു കാരണം അനുവല്ലെന്നും വിനു പറയുന്നു. അനുമോൾ ഒരു നല്ല വ്യക്തിയാണെന്നും വിനു ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

''ഇതൊരു ക്ലാരിഫിക്കേഷൻ പോസ്റ്റല്ല. പക്ഷെ ഞാൻ ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു. യൂട്യൂബിൽ എന്നെ നെഗറ്റീവായി ചിത്രീകരിക്കുന്ന നിരവധി ചർച്ചകൾ ഞാൻ കേട്ടു. ചിലർ അനുമോളെയും നെഗറ്റീവായി ചിത്രീകരിക്കുന്നു. എനിക്ക് ഇതൊന്നും ചർച്ച ചെയ്യാനോ അതിന്റെ ഭാഗമാകാനോ താൽപര്യമില്ല.

ദയവായി അനുമോൾക്ക് അർഹമായ ഇടം നൽകുക. അവളുടെ കരിയറിലെ വിജയകരമായ ഒരു ഘട്ടം ആസ്വദിക്കുകയാണ്. അവളിൽ നിന്ന് അകന്ന് നിൽക്കാൻ ആവശ്യപ്പെട്ട് അവളുടെ ആരാധകരിൽ നിന്നും കുടുംബത്തിൽ നിന്നും തുടർച്ചയായി മെസേജുകൾ ലഭിക്കുന്നതിനാൽ അൽപം അകലം പാലിക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി.

അനുമോൾക്ക് ഇതിൽ യാതൊരു പങ്കുമില്ല. അവൾ ഒരു നല്ല വ്യക്തിയാണ്. എന്റെ ജീവിതവും പ്രോജക്റ്റുകളുമായി മുന്നോട്ട് പോകുക എന്നത് എന്റെ ഇഷ്ടമാണ്. ഞങ്ങൾ ഇപ്പോഴും നല്ല ബന്ധത്തിലാണ്. അത് മാറില്ല. അവൾക്ക് എപ്പോഴെങ്കിലും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ നേരിട്ട് ബന്ധപ്പെടുമെന്ന് എനിക്കറിയാം'', വിനു ഇൻസ്റ്റഗ്രാമിൽ കുറിച്ചു.