ആന്റണി വര്‍ഗീസിന്റെ ആക്ഷന്‍ ചിത്രം മെയ് 28ന് തിയേറ്ററുകളിലേക്ക്
'കാട്ടാളൻ' സിനിമയുടെ വേൾഡ് വൈഡ് റിലീസ് ഡേറ്റ് പുറത്ത്. മെയ് 28ന് ചിത്രമെത്തും. തോക്കുമേന്തി നിൽക്കുന്ന ആന്റണി വർഗീസ് പെപ്പെയുടേയും കബീർ സിങ്ങിന്റേയും സുനിലിന്റേയും ചിത്രവുമായാണ് റിലീസ് ഡേറ്റ് അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.
'കാട്ടാളൻ' സിനിമയുടെ വേൾഡ് വൈഡ് റിലീസ് ഡേറ്റ് പുറത്ത്. മെയ് 28ന് ചിത്രമെത്തും. തോക്കുമേന്തി നിൽക്കുന്ന ആന്റണി വർഗീസ് പെപ്പെയുടേയും കബീർ സിങ്ങിന്റേയും സുനിലിന്റേയും ചിത്രവുമായാണ് റിലീസ് ഡേറ്റ് അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.
ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ആന്റണി വർഗീസ് പെപ്പെ, ദുഷാര വിജയൻ, സുനിൽ, കബീർ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ആനക്കൊമ്പ് കള്ളക്കടത്തിന്റെ ഏറ്റവും ഭയാനകവും വന്യവുമായ ദൃശ്യങ്ങളുമായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതെന്നാണ് ട്രെയിലർ നൽകിയിട്ടുള്ള സൂചനകൾ. ചോരക്കളിയുടെ ഇതുവരെ കാണാത്ത കാഴ്ചകളും ആക്ഷൻ വെടിക്കെട്ടും മാസ്മരികവും ചടുലവുമായ ദൃശ്യങ്ങളുമായാണ് സിനിമയെത്തുന്നത് എന്നാണ് മനസ്സിലാക്കാനാവുന്നത്. സിനിമയുടേതായി ഇതിനകം പുറത്തുവന്ന ട്രെയിലർ ഇതിനകം സോഷ്യൽ മീഡിയ അടക്കിഭരിച്ച് മുന്നേറുകയാണ്. ജംഗീൾ ബീസ്റ്റ് തീം, വൈൽഡ് ബീസ്റ്റ് തീം, ഓഷ്യൻ ബീസ്റ്റ് തീം എന്നിങ്ങനെ മൂന്ന് മ്യൂസിക് ട്രാക്കുകളിലാണ് ട്രെയിലർ പുറത്തിറങ്ങിയിരുന്നത്. രവി ബസ്രൂർ ഒരുക്കിയിരിക്കുന്ന ഹരം കൊള്ളിക്കുന്ന സംഗീതമാണ് ട്രെയിലറിലെ ഹൈലൈറ്റ് ആയിരുന്നത്.
ആനക്കൊമ്പുകൾക്കും ആയുധ കൂമ്പാരങ്ങൾക്കും നടുവിൽ ചിത്രത്തിലെ താരങ്ങളെ അണിനിരത്തിക്കൊണ്ടുള്ള പോസ്റ്ററും ചിത്രത്തിലെ യുവ താരനിരയെ പരിചയപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്ററും അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. ആനവേട്ടയുടെയും പകയുടെയും പോരാട്ടത്തിന്റേയും കഥ പറയുന്ന ഒരു ഹൈ-വോൾട്ടേജ് ആക്ഷൻ ത്രില്ലറാണ് കാട്ടാളൻ എന്നാണ് ലഭിക്കുന്ന സൂചന. മെയ് മാസത്തിലെ ചൂടിൽ തിയേറ്ററുകളിൽ ആവേശത്തിന്റെ തീപ്പൊരി പാറിക്കാൻ 'കാട്ടാളൻ' എത്താനൊരുങ്ങുമ്പോൾ പ്രേക്ഷകരും ഏറെ ആവേശത്തിലാണ്.
'കാട്ടാളൻ' സിനിമയ്ക്കായി ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ഒരുക്കിയ തീം മ്യൂസിക് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത് ഏവരും ഏറ്റെടുത്തിരുന്നു. 'മാർക്കോ'യ്ക്ക് ശേഷമാണ് വീണ്ടും ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌സുമായുള്ള രവി ബസ്രൂറിന്റെ സഹകരണം. 'കെജിഎഫ്' ഉൾപ്പെടെയുള്ള പാൻ-ഇന്ത്യൻ സിനിമകളിൽ തന്റെ പവർഫുൾ ബാക്ക്ഗ്രൗണ്ട് സ്‌കോറുകൾ കൊണ്ട് തരംഗം സൃഷ്ടിച്ച രവി ബസ്രൂർ 'കാട്ടാളനി'ലും അത്ഭുതങ്ങൾ പ്രവർത്തിക്കുമെന്ന സൂചനയാണ് കാടിന്റെ വന്യമായ ഈണവുമായുള്ള ട്രെയിലറിലെ മ്യൂസിക് നൽകുന്നത്. കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്‌നാഥും കാട്ടാളനിൽ സംഗീതമൊരുക്കുന്നുണ്ട്.
ദീർഘമായ 140 ദിവസത്തെ ഷെഡ്യൂളിന് ശേഷം അടുത്തിടെയാണ് 'കാട്ടാളൻ' പാക്കപ്പായത്. കാടിന്റെ വന്യമായ താളവുമായി എത്തിയ 'മജ ക്കോ മല്ലിക' എന്ന ലിറിക്കൽ വീഡിയോ സോഷ്യൽ മീഡിയയിൽ ഏവരുടേയും ശ്രദ്ധ കവർന്നു കഴിഞ്ഞു. സിനിമയുടെ ടീസർ അടുത്തിടെ പുറത്തിറങ്ങിയത് വലിയ രീതിയിൽ വൈറലായിരുന്നു. ടി സീരീസാണ് സിനിമയുടെ മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ഷിമാരൂ ആണ് ഡിജിറ്റൽ ആൻഡ് സാറ്റലൈറ്റ് ഡിസിട്രിബ്യൂട്ടർ പാർട്‌നർ. 'കെ.ജി.എഫ്', 'കാന്താര' തുടങ്ങിയ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസാണ് ചിത്രത്തിന്റെ കർണാടകയിലെ തിയേറ്റർ വിതരണാവകാശം റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയിരിക്കുന്നത്. ഫിലിം ഡിസ്ട്രിബ്യൂഷൻ രംഗത്തെ അതികായരായ ഫാർസ് ഫിലിംസാണ് 'കാട്ടാളൻ' സിനിമയുടെ ഓവർസീസ് ഡിസ്ട്രിബ്യൂഷൻ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.