5 മാസങ്ങൾക്കിപ്പുറം 'അൻപോട് കൺമണി' ഒടിടിയിലേക്ക്;
ആഫ്റ്റർ തിയറ്റർ റിലീസ് ആയി മറ്റൊരു മലയാള ചിത്രം കൂടി ഒടിടിയിലേക്ക്. അർജുൻ അശോകൻ, അനഘ നാരായണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിജു തോമസ് സംവിധാനം ചെയ്ത അൻപോട് കൺമണിയാണ് സ്ട്രീമിംഗിന് ഒരുങ്ങുന്നത്.
Jul 3, 2025, 18:00 IST
ആഫ്റ്റർ തിയറ്റർ റിലീസ് ആയി മറ്റൊരു മലയാള ചിത്രം കൂടി ഒടിടിയിലേക്ക്. അർജുൻ അശോകൻ, അനഘ നാരായണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിജു തോമസ് സംവിധാനം ചെയ്ത അൻപോട് കൺമണിയാണ് സ്ട്രീമിംഗിന് ഒരുങ്ങുന്നത്. ജനുവരി 24 നായിരുന്നു ചിത്രത്തിൻറെ തിയറ്റർ റിലീസ്. അഞ്ച് മാസങ്ങൾക്ക് ഇപ്പുറമാണ് ഒടിടിയിലേക്ക് എത്തുന്നത്. മനോരമ മാക്സിലൂടെയാണ് സ്ട്രീമിംഗ്. ഈ മാസം 5 ന് പ്രദർശനം ആരംഭിക്കും.
ക്രിയേറ്റീവ് ഫിഷിൻ്റെ ബാനറിൽ വിപിൻ പവിത്രൻ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ അൽത്താഫ് സലിം, മാല പാർവതി, ഉണ്ണി രാജ, നവാസ് വള്ളിക്കുന്ന്, മൃദുൽ നായർ, ഭഗത് മാനുവൽ, ജോണി ആൻ്റണി തുടങ്ങിയവരും അഭിനയിക്കുന്നു. സരിൻ രവീന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു. അനീഷ് കൊടുവള്ളി തിരക്കഥ, സംഭാഷണം എഴുതുന്നു. എഡിറ്റിംഗ് സുനിൽ എസ് പിള്ള.