ഒഡീസി നോളന്റെ മറ്റൊരു മാസ്റ്റര്‍ പീസ് ; മികച്ച അഭിപ്രായം നേടി ചിത്രം
നോളന്റെ മറ്റൊരു മാസ്റ്റര്‍പീസ് ആണ് ഒഡീസി എന്നും പതിവ് പോലെ ഗംഭീര വിഷ്വല്‍ ട്രീറ്റ് ആണ് സിനിമയെന്നുമാണ് അഭിപ്രായങ്ങള്‍.
ആദ്യ പ്രദര്‍ശനം കഴിയുമ്പോള്‍ മികച്ച പ്രതികരണം ആണ് സിനിമയ്ക്ക് ലഭിക്കുന്നത്.
തന്റെ ഓരോ സിനിമയിലൂടെയും കാഴ്ചക്കാരെ ഞെട്ടിക്കുന്ന സംവിധായകനാണ് ക്രിസ്റ്റഫര്‍ നോളന്‍. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ ഓരോ സിനിമയ്ക്കായും കാത്തിരിക്കുന്നവര്‍ ഏറെയാണ്. 'ഓപ്പണ്‍ഹൈമര്‍' എന്ന ചിത്രത്തിന് ശേഷം ക്രിസ്റ്റഫര്‍ നോളന്‍ ഒരുക്കുന്ന 'ദി ഒഡീസി' എന്ന സിനിമ ഇന്ന് തിയേറ്ററുകളിലെത്തി. ആദ്യ പ്രദര്‍ശനം കഴിയുമ്പോള്‍ മികച്ച പ്രതികരണം ആണ് സിനിമയ്ക്ക് ലഭിക്കുന്നത്.
നോളന്റെ മറ്റൊരു മാസ്റ്റര്‍പീസ് ആണ് ഒഡീസി എന്നും പതിവ് പോലെ ഗംഭീര വിഷ്വല്‍ ട്രീറ്റ് ആണ് സിനിമയെന്നുമാണ് അഭിപ്രായങ്ങള്‍. സ്ലോ ആയി സഞ്ചരിക്കുന്ന സിനിമയാണെങ്കിലും കഥ പറച്ചിലും വിഷ്വലും കൊണ്ട് ചിത്രം പിടിച്ചിരുത്തുന്ന എന്നും ചിലര്‍ കുറിക്കുന്നുണ്ട്. മാറ്റ് ഡാമണിന്റെയും ആന്‍ ഹാത്ത്വേയുടെ പ്രകടനത്തിനും കയ്യടി നേടുന്നുണ്ട്. ഇന്ത്യയില്‍ സിനിമയ്ക്ക് അ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. കട്ടുകള്‍ ഒന്നും തന്നെ സിനിമയ്ക്ക് ലഭിച്ചിട്ടില്ല. സിനിമയുടെ ചിത്രീകരണം ഫെബ്രുവരിയിലാണ് ആരംഭിച്ചത്. ഇറ്റലി, മൊറോക്കോ, മാള്‍ട്ട, ഗ്രീസ്, ഐസ്ലാന്‍ഡ്, സ്‌കോട്ട്ലന്‍ഡ്, വെസ്റ്റേണ്‍ സഹാറ, ലോസ് ഏഞ്ചല്‍സ് തുടങ്ങി നിരവധി സ്ഥലങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.