നാളെ തിയറ്ററിലെത്തും ; അനൂപ് മേനോന്റെ ‘ചിരം’ കാത്തിരിക്കുന്നത് മറ്റൊരു പ്രണയകഥ

 

 അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന കഥാപാത്രങ്ങളാകുന്ന ‘ചിരം’ നാളെ, ഒക്ടോബർ 9ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി താരങ്ങളുടെയും അണിയറപ്രവർത്തകരുടെയും പ്രമോഷൻ പരിപാടികൾ സജീവമാണ്. പ്രണയത്തെ കേന്ദ്രമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ഐശ്വര്യയാണ് നായിക.

ചിത്രത്തിന്റെ പ്രമോഷനിടെ നായിക ഐശ്വര്യയെക്കുറിച്ച് അനൂപ് മേനോൻ പറഞ്ഞ വാക്കുകളും ശ്രദ്ധ നേടിയിരുന്നു. പഴയകാല നായികമാരുടെ മുഖഭാവവും വേറിട്ട സൗന്ദര്യവും ഐശ്വര്യയ്ക്കുണ്ടെന്നാണ് അനൂപ് മേനോൻ പറഞ്ഞത്. ഇതിന് പിന്നാലെ ചിത്രത്തിലെ നായികയെക്കുറിച്ചുള്ള കൂടുതൽ ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമായി.

അതേസമയം സിനിമയിലേക്കുള്ള തന്റെ തിരിച്ചുവരവിന് പിന്നിലെ ജീവിതകഥയും ഐശ്വര്യ പങ്കുവച്ചിരുന്നു. പ്രസവശേഷം 100 കിലോയ്ക്ക് മുകളിലെത്തിയ ശരീരഭാരത്തിൽ നിന്ന് 35 കിലോ കുറച്ച അനുഭവവും അഭിനയത്തിലേക്കുള്ള യാത്രയും താരം വെളിപ്പെടുത്തിയിരുന്നു. നാളെ തിയറ്ററിലെത്തുന്ന ‘ചിരം’ ഐശ്വര്യയുടെ സിനിമാ അരങ്ങേറ്റത്തിലും പ്രധാന ഘട്ടമാകുകയാണ്.