'വാഴ 3' പ്രഖ്യാപിച്ചു; പ്രധാന ട്വിസ്റ്റ് ഉണ്ട്!
വിപിന്‍ ദാസ് ഇന്നലെ സൂചന നല്‍കിയിരുന്നത് പോലെ വാഴ 3 ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആദ്യ രണ്ട് ഭാഗങ്ങളില്‍ നിന്നും ഒരു പ്രധാന പ്രത്യേകതയുമായാണ് ചിത്രം എത്തുന്നത്. ആദ്യ രണ്ട് രണ്ട് ഭാഗങ്ങളും ആണ്‍കുട്ടികളുടെ കഥകളാണ് പ്രധാനമായും പറഞ്ഞതെങ്കില്‍ വാഴ 3 ലെ പ്രധാന കഥാപാത്രങ്ങള്‍ പെണ്‍കുട്ടികള്‍ ആയിരിക്കും.
വിപിന്‍ ദാസ് ഇന്നലെ സൂചന നല്‍കിയിരുന്നത് പോലെ വാഴ 3 ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആദ്യ രണ്ട് ഭാഗങ്ങളില്‍ നിന്നും ഒരു പ്രധാന പ്രത്യേകതയുമായാണ് ചിത്രം എത്തുന്നത്. ആദ്യ രണ്ട് രണ്ട് ഭാഗങ്ങളും ആണ്‍കുട്ടികളുടെ കഥകളാണ് പ്രധാനമായും പറഞ്ഞതെങ്കില്‍ വാഴ 3 ലെ പ്രധാന കഥാപാത്രങ്ങള്‍ പെണ്‍കുട്ടികള്‍ ആയിരിക്കും. ബയോപിക് ഓഫ് എ ബില്യണ്‍ ഗേള്‍സ് എന്നാണ് മൂന്നാം ഭാഗത്തിന്‍റഖെ ടാഗ് ലൈന്‍. ആദ്യ ഭാഗവും രണ്ടാം ഭാഗവും സംവിധാനം ചെയ്തത് വെവ്വേറെ ആളുകള്‍ ആയിരുന്നു. മൂന്നാം ഭാഗവും ആ പതിപ്പ് തെറ്റിക്കുന്നില്ല.
വിപിന്‍ ദാസിന്‍റെ ഡയറക്റ്റോറിയല്‍ ടീമില്‍ ഉള്ള വിശ്വന്‍ ശ്രീജിത്ത് ആണ് ചിത്രം സംവിധാനം ചെയ്യുക. വിപിന്‍ ദാസിന്‍റേത് തന്നെ ആയിരിക്കും ചിത്രത്തിന്‍റെ രചന. വിപിന്‍ ദാസിനൊപ്പം ഹാരിസ് ദേശം, പി ബി അനീഷ്, സാഹു ഗരപതി, ആദര്‍ശ് നാരായണ്‍, ഐക്കണ്‍ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. അങ്കിത് മേനോന്‍ ആണ് സംഗീത വിഭാഗത്തിന്‍റെ മേല്‍നോട്ടം. പോസ്റ്റര്‍ ഡിസൈന്‍ സര്‍ക്കാസനം. ഇമാജിന്‍ സിനിമാസ്, ഷൈന്‍ സ്ക്രീന്‍സ്, ഡബ്ല്യുബിടിഎസ് പ്രൊഡക്ഷന്‍സ്, സിഗ്നേച്ചര്‍ സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് നിര്‍മ്മാണം.
തങ്ങള്‍ പ്രതീക്ഷിക്കാത്ത രീതിയിലാണ് വാഴ ഫ്രാഞ്ചൈസി വളര്‍ന്നിരിക്കുന്നതെന്നും നല്‍കിയ സ്നേഹത്തിന് നന്ദിയുണ്ടെന്നും വാഴ 3 പ്രഖ്യാപിച്ചുകൊണ്ട് ഇട്ട ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വിപിന്‍ ദാസ് കുറിച്ചു. പുതിയ പ്രതിഭകളെ സിനിമയ്ക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഞങ്ങള്‍ വാഴയ്ക്ക് തുടക്കമിട്ടത്. വരുന്ന അധ്യായങ്ങളിലും അത് അങ്ങനെതന്നെ ആയിരിക്കും. നിങ്ങള്‍ക്ക് എഴുതാനും അഭിനയിക്കാനും സംവിധാനം ചെയ്യാനും സംഗീതം പകരാനുമെല്ലാമായി വാതിലുകള്‍ തുറന്നിട്ടിരിക്കുന്ന ഒരേയൊരു ഫ്രാഞ്ചൈസിയുമാണ് ഇത്.
സിനിമയിലെ അടുത്ത തലമുറ ആയിരിക്കും എപ്പോഴും ഈ ഫ്രാഞ്ചൈസിയുടെ ക്യാമറയ്ക്ക് മുന്നിലും പിന്നിലും, വിപിന്‍ ദാസ് കുറിച്ചു. അതേസമയം ഒപ്പം ചേരാന്‍ താല്‍പര്യമുള്ളവര്‍ തല്‍ക്കാലം പോര്‍ട്ട്ഫോളിയോസ് അയക്കേണ്ടതില്ലെന്നും തിരക്കഥ പൂര്‍ത്തിയായതിന് ശേഷം ഓഡിഷന്‍ പ്രഖ്യാപിക്കുമെന്നും വിപിന്‍ ദാസ് അറിയിച്ചിട്ടുണ്ട്. അടുത്ത വര്‍ഷമായിരിക്കും ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ നടക്കുക.