അനിരുദ്ധും കാവ്യാ മാരനും വിവാഹിതരാകുന്നുവോ ? സൂചന നൽകി വൈ. ജി. മഹേന്ദ്രൻ  

തെന്നിന്ത്യൻ സിനിമാ ലോകത്തും കായികരംഗത്തും ഒരുപോലെ ശ്രദ്ധ നേടുന്ന ഒരു വിവാഹവാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറും
 

തെന്നിന്ത്യൻ സിനിമാ ലോകത്തും കായികരംഗത്തും ഒരുപോലെ ശ്രദ്ധ നേടുന്ന ഒരു വിവാഹവാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺ ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ഡയറക്ടറും ഐപിഎൽ ടീമായ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ സിഇഒയുമായ കാവ്യാ മാരനും വിവാഹിതരാകുമെന്ന റിപ്പോർട്ടുകളാണ് വീണ്ടും ശക്തമായിരിക്കുന്നത്. മുമ്പും സമാന അഭ്യൂഹങ്ങൾ ഉയർന്നിരുന്നെങ്കിലും അന്ന് അനിരുദ്ധ് അത് തള്ളിക്കളഞ്ഞിരുന്നു. എന്നാൽ ഇത്തവണ താരത്തിന്റെ അമ്മാവനും മുതിർന്ന നടനുമായ വൈ. ജി. മഹേന്ദ്രൻ ന നടത്തിയ പുതിയ വെളിപ്പെടുത്തലാണ് ഈ വിവാഹ അഭ്യൂഹങ്ങൾക്ക് വീണ്ടും ചൂടുപിടിപ്പിച്ചിരിക്കുന്നത്.

ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അനിരുദ്ധിന്റെ വിവാഹത്തെക്കുറിച്ച് വൈ. ജി. മഹേന്ദ്രൻ മനസ്സ് തുറന്നത്. അനിരുദ്ധ് വലിയൊരു വിവാഹ ജീവിതത്തിലേക്ക് കടക്കുകയാണെന്നും തനിക്ക് ലഭിച്ച വിവരമനുസരിച്ച് ഇത് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. വധു വെറുമൊരു സാധാരണക്കാരിയല്ലെന്നും വലിയൊരു ടീമിനെ കൈകാര്യം ചെയ്യാനുള്ള ശേഷിയും പിതാവിന്റെ ബിസിനസ്സ് ബുദ്ധിയും ആ പെൺകുട്ടിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഭിമുഖത്തിൽ കാവ്യാ മാരന്റെ പേര് അദ്ദേഹം നേരിട്ട് പരാമർശിച്ചില്ലെങ്കിലും, സൂചനകൾ എല്ലാം കാവ്യയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇരുവരും ഒന്നിച്ചുചേർന്ന് ഒരു മ്യൂസിക്കൽ ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുക്കണമെന്ന ആഗ്രഹവും അദ്ദേഹം പങ്കുവെച്ചു.

കഴിഞ്ഞ രണ്ട് വർഷമായി അനിരുദ്ധും കാവ്യയും പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ സജീവമായിരുന്നു. പല പൊതുവേദികളിലും ഇരുവരെയും ഒരുമിച്ച് കണ്ടതോടെയാണ് ഗോസിപ്പുകൾ പരന്നത്. സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരന്റെ മകളായ കാവ്യ, 2018 മുതൽ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ചുമതലയേറ്റെടുത്ത് ക്രിക്കറ്റ് ആരാധകർക്കിടയിൽ വൻ ജനപ്രീതി നേടിയ വ്യക്തിയാണ്. സ്പെയിനിൽ വെച്ച് ലളിതമായ ചടങ്ങുകളോടെ വിവാഹം നടത്താനും, അതിനുശേഷം ചെന്നൈയിൽ വെച്ച് സിനിമാ-രാഷ്ട്രീയ-ക്രിക്കറ്റ് പ്രമുഖർക്കായി വമ്പൻ റിസപ്ഷൻ ഒരുക്കാനും ഇരു കുടുംബങ്ങളും തമ്മിൽ ധാരണയായതായാണ് സിനിമ ലോകത്തുനിന്നുള്ള പുതിയ റിപ്പോർട്ടുകൾ.