അനിമല്‍ വീണു, മുന്നേറി ധുരന്ദര്‍

പതിനേഴാം ദിവസം ചിത്രം ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത് 44 കോടി രൂപയാണ്.

 

പുറത്തിറങ്ങി 17 ദിവസങ്ങള്‍ കഴിയുമ്പോള്‍ ഞെട്ടിക്കുന്ന കളക്ഷന്‍ ആണ് സിനിമ നേടുന്നത്.

രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത മാസ്സ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'ധുരന്ദര്‍'. വലിയ പ്രതീക്ഷയോടെ ഏവരും കാത്തിരുന്ന സിനിമയാണ് ഇത്. പുറത്തിറങ്ങി 17 ദിവസങ്ങള്‍ കഴിയുമ്പോള്‍ ഞെട്ടിക്കുന്ന കളക്ഷന്‍ ആണ് സിനിമ നേടുന്നത്. പതിനേഴാം ദിവസം ചിത്രം ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത് 44 കോടി രൂപയാണ്. ഇതോടെ സിനിമയുടെ ഇന്ത്യന്‍ കളക്ഷന്‍ 538 കോടിയായി. ആഗോള തലത്തില്‍ സിനിമ 700 കോടിയ്ക്കും മുകളില്‍ നേടിക്കഴിഞ്ഞു.

രണ്‍ബീര്‍ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത അനിമലിന്റെ ലൈഫ് ടൈം കളക്ഷനെ ധുരന്ദര്‍ മറികടന്നിട്ടുണ്ട്. അനിമലിന്റെ ലൈഫ് ടൈം കളക്ഷന്‍ ഇന്ത്യയില്‍ നിന്ന് 553 കോടി രൂപയായിരുന്നു. 17 ദിവസം കൊണ്ട് ഈ കളക്ഷന്‍ മറികടന്നിരിക്കുകയാണ് രണ്‍വീര്‍ സിങ്. ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ 10 സിനിമകളുടെ ലിസ്റ്റില്‍ നിലവില്‍ പത്താം സ്ഥാനത്താണ് ധുരന്ദര്‍. അല്ലു അര്‍ജുന്‍ ചിത്രമായ പുഷ്പയാണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം 1234 . 1 കോടിയാണ് സിനിമയുടെ നേട്ടം.