ചെറുപ്പം മുതൽ താൻ അല്ലു അർജുന്റെ വലിയൊരു ആരാധികയാണെന്ന് അനശ്വര രാജൻ

 ചെറുപ്പം മുതൽ താൻ അല്ലു അർജുന്റെ വലിയൊരു ആരാധികയാണെന്ന് വെളിപ്പെടുത്തി നടി അനശ്വര രാജൻ. ആദ്യകാലത്ത് അദ്ദേഹം ഒരു തെലുങ്ക് നടനാണെന്ന് പോലും തനിക്ക് അറിയില്ലായിരുന്നുവെന്നും, മലയാളത്തിലേക്ക് ഡബ്ബ് ചെയ്ത സിനിമകൾ കണ്ടാണ് വളർന്നതെന്നും താരം പറഞ്ഞു. ‘ഗേൾ ഫോർമുല’യ്ക്ക് നൽകിയ അഭിമുഖത്തിലാണ് അനശ്വര തന്റെ സിനിമാനുഭവങ്ങൾ പങ്കുവെച്ചത്.

അല്ലു അർജുൻ സിനിമകളുടെ മലയാളം ഡബ്ബിങ് ശബ്ദം വളരെ പരിചിതമായിരുന്നതിനാൽ അദ്ദേഹം മലയാളിയല്ലെന്ന കാര്യം പിന്നീടാണ് തിരിച്ചറിഞ്ഞതെന്ന് അനശ്വര ഓർത്തെടുത്തു. അല്ലു അർജുന്റെ സൂപ്പർഹിറ്റ് ചിത്രം ‘ഹാപ്പി’ കേരളത്തിൽ റീ-റിലീസ് ചെയ്തപ്പോഴുള്ള രസകരമായ അനുഭവവും നടി തുറന്നുപറഞ്ഞു.

സിനിമ തിയേറ്ററിൽ കാണാനുള്ള ആഗ്രഹം കാരണം ഫ്ലൈറ്റ് പോലും മിസ്സാക്കിയാണ് താനും സുഹൃത്തുക്കളും തിയേറ്ററിലേക്ക് പോയത്. തിയേറ്ററിൽ പ്രേക്ഷകർ നൽകിയ ഊർജ്ജവും ആഘോഷവും വിവരിക്കാനാവാത്തതായിരുന്നുവെന്നും, മലയാളത്തിലെ മുൻനിര താരങ്ങൾക്ക് ലഭിക്കുന്ന അതേ സ്നേഹവും സ്വീകരണവുമാണ് അല്ലു അർജുനും കേരളത്തിൽ ലഭിക്കുന്നതെന്നും അനശ്വര കൂട്ടിച്ചേർത്തു.