ഗ്ലോബൽ വൈറൽ ചാർട്ടിൽ നാലാം സ്ഥാനം സ്വന്തമാക്കി  ‘അംശം’   

ആഗോള സംഗീത ഭൂപടത്തിൽ മലയാളത്തിന് ചരിത്ര നേട്ടം സമ്മാനിച്ച് അക്‌സൊമാനിയാക്കിന്റെ പുതിയ ഗാനം ‘അംശം’. പ്രമുഖ മ്യൂസിക് സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളുടെ ഗ്ലോബൽ വൈറൽ ചാർട്ടിൽ നാലാം സ്ഥാനം സ്വന്തമാക്കിയാണ് ഈ മലയാള ഗാനം തരംഗമാകുന്നത്. ഒരു പ്രാദേശിക ഇന്ത്യൻ ഭാഷയിലുള്ള ഗാനത്തിന് ആഗോളതലത്തിൽ ഇത്രയും വലിയ അംഗീകാരം ലഭിക്കുന്നത് സംഗീത ലോകത്ത് അപൂർവ്വമായ ഒന്നാണ്.
 
റിലീസ് ചെയ്ത് കേവലം മൂന്നാഴ്ച പിന്നിടുമ്പോൾ തന്നെ നാല് ദശലക്ഷത്തിലധികം കാഴ്ചക്കാരെ നേടാൻ ഗാനത്തിന് സാധിച്ചു. ആഗോള പട്ടികയ്ക്ക് പുറമെ, ഇന്ത്യയിലെ വൈറൽ ഗാനങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനവും ടോപ്പ് സോങ്‌സ് ചാർട്ടിൽ എഴുപതാം സ്ഥാനവും ‘അംശം’ നിലനിർത്തുന്നു. യുഎഇയിലെ ടോപ്പ് 10 ലിസ്റ്റിലും നാലാമതായി ഈ മലയാള ഗാനം ഇടംപിടിച്ചിട്ടുണ്ട് എന്നത് പ്രവാസികൾക്കിടയിലുള്ള ഇതിന്റെ ജനപ്രീതി വ്യക്തമാക്കുന്നു.

ഡെഫ് ജാം റെക്കോർഡിങ്സ് ഇന്ത്യയും റിയൽ തിങ് റെക്കോർഡ്‌സും ചേർന്നാണ് ഈ ഗാനം ആസ്വാദകരിലേക്ക് എത്തിച്ചിരിക്കുന്നത്. പുരാണത്തിലെ മന്മഥന്റെ കഥയിൽ നിന്നും പത്മരാജന്റെ വിഖ്യാത ചിത്രം ‘ഞാൻ ഗന്ധർവൻ’ എന്ന സിനിമയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഇതിന്റെ പ്രമേയം തയ്യാറാക്കിയിരിക്കുന്നത്. പ്രണയം, നശ്വരത, ആകാംക്ഷ എന്നിവ ഇഴചേർത്തൊരുക്കിയ ഈ ഗാനം ആർ&ബി, ഹിപ്പ് ഹോപ്പ്, ക്ലാസിക്കൽ സംഗീതം എന്നിവയുടെ മനോഹരമായ മിശ്രണമാണ്. സംഗീതത്തിലെ പരീക്ഷണങ്ങൾക്കും വൈവിധ്യങ്ങൾക്കും അതിരുകളില്ലെന്ന് തെളിയിക്കുന്നതാണ് ‘അംശ’ത്തിന് ലഭിക്കുന്ന ഈ ആഗോള സ്വീകാര്യത.