'ആമോസ് അലക്‌സാണ്ടർ' ഒ.ടി.ടിയിൽ

 ജാഫർ ഇടുക്കി കേന്ദ്ര കഥാപാത്രമായി കഴിഞ്ഞ വർഷം തിയറ്ററുകളിലെത്തിയ ചിത്രമാണ് 'ആമോസ് അലക്‌സാണ്ടർ'. അജയ് ഷാജിയാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്തത്. മഞ്ചാടി ക്രിയേഷൻസിന്റെ ബാനറിൽ അഷറഫ് പിലാക്കൽ നിർമിച്ച ആമോസ് അലക്‌സാണ്ടർ ഇപ്പോൾ ഒ.ടി.ടിയിലെത്തിയിരിക്കുകയാണ്. സൺ നെക്സ്ടിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ക്രൈം ത്രില്ലർ സിനിമയാണിത്.

ഒരു കാലത്ത് സമൂഹത്തെ നടുക്കിയ കൊലപാതകങ്ങൾ ചെയ്ത കുറ്റവാളിയാണ് ആമോസ് അലക്‌സാണ്ടർ (ജാഫർ ഇടുക്കി). വർഷങ്ങൾക്ക് ശേഷം, അയാളുടെ ജീവിതത്തെക്കുറിച്ച് പഠിക്കാനും ഒരു ലേഖനം തയാറാക്കാനും ഒരു ക്രൈം ജേർണലിസ്റ്റ് എത്തുന്നു. അവർ തമ്മിലുള്ള സംഭാഷണങ്ങളിലൂടെ പഴയകാല സത്യങ്ങൾ പുറത്തുവരുന്നതും, അത് ജേർണലിസ്റ്റിന്റെ ജീവിതത്തെപ്പോലും ബാധിക്കുന്ന രീതിയിലേക്ക് മാറുന്നതുമാണ് സിനിമയുടെ പശ്ചാത്തലം. ഇതൊരു ഡാർക്ക് ക്രൈം ത്രില്ലറാണ്. 2025 നവംബർ 14നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്.

ജാഫർ ഇടുക്കിക്കൊപ്പം അജു വർഗീസ്, കലാഭവൻ ഷാജോൺ, ഡയാനാ ഹമീദ്, സുനിൽ സുഗത, ശ്രീജിത്ത് രവി, അഷറഫ് പിലാക്കൽ, രാജൻ വർക്കല, നാദിർഷ എന്നിവരും ഏതാനും പുതുമുഖങ്ങളും ചിത്രത്തിൽ ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നു. മീഡിയ പ്രവർത്തകനായാണ് അജു വർഗീസ് ചിത്രത്തിൽ എത്തുന്നത്. മാധ്യമപ്രവർത്തനത്തിനിടയിലാണ് ആമോസ് അലക്‌സാണ്ടറിനെ ഇയാൾ കണ്ടു മുട്ടുന്നത്. പിന്നീടുണ്ടാവുന്ന അവിചാരിത സംഭവങ്ങളാണ് ആമോസ് അലക്‌സാണ്ടറിലൂടെ പറയുന്നത്. ഗാനങ്ങൾ പ്രശാന്ത് വിശ്വനാഥനും സംഗീതം മിനി ബോയും ഛായാഗ്രഹണം പ്രമോദ് കെ. പിള്ളയും, എഡിറ്റിങ് സിയാൻ ശ്രീകാന്ത് എന്നിവരുമാണ് ഒരുക്കിയിരിക്കുന്നത്.