പരസ്പരം വാരിപുണര്‍ന്ന് അമിതാഭ് ബച്ചനും കമല്‍ ഹാസനും; കല്‍ക്കി 2 ചിത്രീകരണം ആരംഭിച്ചു

 

ആരാധകരുടെ സ്‌നേഹത്തിന് നാനി പറഞ്ഞ അമിതാഭ് ബച്ചന്‍ കല്‍ക്കി 2898 എ ഡി യുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിലാണെന്ന് വ്യക്തമാക്കിയിരുന്നു.

 

അമിതാഭ് ബച്ചനും കമല്‍ ഹാസനും പരസ്പരം വാരിപുണരുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്

പ്രഭാസ് നായകനായി നാഗ് അശ്വിന്‍ സംവിധാനത്തില്‍ തെലുങ്കില്‍ വന്‍ വിജയം നേടിയ പാന്‍ ഇന്ത്യന്‍ ചിത്രമാണ് കല്‍ക്കി 2898 എഡി. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. സിനിമയില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരുന്ന അമിതാഭ് ബാച്ചും കമല്‍ ഹാസനും സിനിമയുടെ സെറ്റില്‍ ജോയിന്‍ ചെയ്തിരിക്കുകയാണ്. ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

അമിതാഭ് ബച്ചനും കമല്‍ ഹാസനും പരസ്പരം വാരിപുണരുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മുംബൈയിലെ തന്റെ വസതിയായ ജല്‍സക്ക് പുറത്ത് ആരാധകരെ കാണാന്‍ എല്ലാ ഞായറാഴ്ചകളിലും അമിതാഭ് ബച്ചന്‍ എത്താറുണ്ട്. വര്‍ഷങ്ങളായി അതിന് മാറ്റം വന്നിട്ടില്ല. എന്നാല്‍ ഇക്കഴിഞ്ഞ ഞായറാഴ്ച ബിഗ് ബി എത്തിയിരുന്നില്ല നേരത്തെ തന്നെ തന്റെ ആരാധകരെ ഇക്കാര്യം അറിയിച്ചിരുന്നു. എന്നാലും പതിവ് തെറ്റിക്കാതെ ആരാധകര്‍ എത്തി.

ആരാധകരുടെ സ്‌നേഹത്തിന് നാനി പറഞ്ഞ അമിതാഭ് ബച്ചന്‍ കല്‍ക്കി 2898 എ ഡി യുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിലാണെന്ന് വ്യക്തമാക്കിയിരുന്നു. അശ്വത്ഥാമാവായി രൂപാന്തരപ്പെടുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച നടന്‍, സെറ്റില്‍ കമല്‍ഹാസനെ കെട്ടിപ്പിടിക്കുന്ന ഒരു ഫോട്ടോയും പോസ്റ്റ് ചെയ്തു. കമലിനൊപ്പം വീണ്ടും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം പ്രകടിപ്പിച്ചു.