ഒരുമിച്ച് ജീ​വി​ക്കു​മ്പോ​ൾ എ​ന്‍റെ അ​ക്കൗ​ണ്ട് നി​ന്‍റെ അ​ക്കൗ​ണ്ട് എ​ന്നൊ​ക്കെ​യു​ണ്ടോ? എല്ലാ ആരോപണങ്ങൾക്കും മറുപടി നൽകും ; ര​വി മോ​ഹ​നോ​ട് ആ​ർ​തി​യു​ടെ അ​മ്മ 

വി​വാ​ഹ​ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ൻ ര​വി മോ​ഹ​ൻ ന​ട​ത്തി​യ പ്ര​സ്മീ​റ്റ് വലിയ വിവാദങ്ങൾക്കാണ്  തി​രി​കൊ​ളു​ത്തി​യ​ത്. മു​ൻ​ഭാ​ര്യ ആ​ർ​തി​ക്കെ​തി​രെ നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ൾ ഉന്നയിച്ച ര​വി മോ​ഹ​ൻ താ​ൻ മ​രി​ക്കു​ന്ന​ത് കാ​ണാ​നാ​ണ് അ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് പോ​ലും പ​റ​ഞ്ഞു.

 

വി​വാ​ഹ​ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ൻ ര​വി മോ​ഹ​ൻ ന​ട​ത്തി​യ പ്ര​സ്മീ​റ്റ് വലിയ വിവാദങ്ങൾക്കാണ്  തി​രി​കൊ​ളു​ത്തി​യ​ത്. മു​ൻ​ഭാ​ര്യ ആ​ർ​തി​ക്കെ​തി​രെ നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ൾ ഉന്നയിച്ച ര​വി മോ​ഹ​ൻ താ​ൻ മ​രി​ക്കു​ന്ന​ത് കാ​ണാ​നാ​ണ് അ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് പോ​ലും പ​റ​ഞ്ഞു.

ഇ​പ്പോ​ഴി​താ ര​വി മോ​ഹ​ൻ ഉ​യ​ർ​ത്തി​യ ആ​രോ​പ​ണ​ങ്ങ​ളി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ര​വി​യു​ടെ ഭാ​ര്യാ​മാ​താ​വ് സു​ജാ​ത വി​ജ​യ​കു​മാ​ർ. ര​വി മോ​ഹ​ൻ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ തെ​റ്റാ​ണെ​ന്ന് സു​ജാ​ത മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

സു​ജാ​ത​യു​ടെ വാ​ക്കു​ക​ൾ

‘‘ ഒ​രു വ​ർ​ഷ​മാ​യി കോ​ട​തി​യി​ലി​രി​ക്കു​ന്ന വി​ഷ​യ​മാ​ണ് ര​വി മോ​ഹ​ൻ ഇ​പ്പോ​ൾ പ​ര​സ്യ​മാ​യി പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഇ​തി​ന് മു​ൻ​പും ഒ​രു​പാ​ട് വ്യാ​ജ ആ​രോപ​ണ​ങ്ങ​ൾ ഞ​ങ്ങ​ൾ​ക്കെ​തി​രെ ഉ​യ​ർ​ത്തി​യി​രു​ന്നു. കേ​സ് കോ​ട​തി​യി​ൽ ന​ട​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് അ​തി​നൊ​ന്നും മ​റു​പ​ടി പ​റ​യാ​തി​രു​ന്ന​ത്.അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​മ്മ​ർ​ദം എ​ന്താ​ണെ​ന്ന് അ​റി​യി​ല്ല, വൈ​കാ​രി​ക​മാ​യാ​ണ് സം​സാ​രി​ക്കു​ന്ന​ത് ക​ണ്ട​ത്. ഞാ​ൻ ഇ​വി​ടെ ക​ര​യാ​നോ വൈ​കാ​രി​ക പ്ര​ക​ട​നം ന​ട​ത്താ​നോ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല, എ​ന്തെ​ന്നാ​ൽ ഞാ​ൻ ഒ​രു തെ​റ്റും ചെ​യ്തി​ട്ടി​ല്ല. എ​ല്ലാ ആ​രോ​പ​ണ​ങ്ങ​ൾ​ക്കും മ​റു​പ​ടി​യു​ണ്ടാ​കും. പ​ക്ഷേ അ​ത് നി​യ​മോ​പ​ദേ​ശം തേ​ടി​യ​തി​ന് ശേ​ഷം മാ​ത്ര​മാ​കും.

ഒ​രു​കാ​ര്യം ഞാ​ൻ പ​റ​യാം, എ​ന്‍റെ പേ​ര​ക്കു​ട്ടി ഇ​ന്ന് പ​ത്താം ക്ലാ​സ് പ​രീ​ക്ഷ എ​ഴു​തു​ക​യാ​യി​രു​ന്നു. ഇ​ന്ന് അ​വ​ന്‍റെ മാ​ന​സി​കാ​വ​സ്ഥ എ​ന്താ​യി​രി​ക്കു​മെ​ന്ന് നി​ങ്ങ​ൾ ആ​ലോ​ചി​ച്ച് നോ​ക്കൂ. പ​രീ​ക്ഷ എ​ഴു​തി എ​ഴു​തി പു​റ​ത്തു​വ​രു​ന്ന അ​വ​ൻ എ​ത്ര​ത്തോ​ളം മാ​ന​സി​ക വി​ഷ​മം അ​നു​ഭ​വി​ക്കു​മെ​ന്ന് നി​ങ്ങ​ൾ ആ​ലോ​ചി​ക്കൂ.

ആ ​കു​ട്ടി​ക​ൾ കാ​ണാ​ൻ പാ​ടി​ല്ലാ​ത്ത​തെ​ല്ലാം കാ​ണു​ക​യും കേ​ൾ​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​തെ​ല്ലാം കേ​ൾ​ക്കു​ക​യും ചെ​യ്തു. വ​ലി​യ മ​നോ​വി​ഷ​മ​ത്തി​ലാ​ണ് അ​വ​രു​ള്ള​ത്. അ​വ​രെ ഇ​നി​യും സ​മ്മ​ർ​ദ​ത്തി​ലേ​ക്ക് ത​ള്ളി​വി​ടാ​തി​രി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം എ​നി​ക്കു​ണ്ട്. എ​ല്ലാ ആ​രോ​പ​ണ​ങ്ങ​ൾ​ക്കും തീ​ർ​ച്ച​യാ​യും മ​റു​പ​ടി ന​ൽ​കും.

കു​ട്ടി​ക​ളെ കാ​ണാ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന ആ​രോ​പ​ണം നു​ണ​യാ​ണ്. അ​ത് ആ​ർ​ക്കും ചെ​യ്യാ​ൻ ക​ഴി​യു​ന്ന ഒ​ന്ന​ല്ല. 2008ൽ ​വി​ക​ട​ൻ മാ​സി​ക​യി​ൽ ഒ​രു അ​ഭി​മു​ഖം വ​ന്നി​ട്ടു​ണ്ട്. ആ​രാ​ണ് കൈ​ത്ത​ണ്ട മു​റി​ച്ച്, ബ്ലാ​ക്ക് മെ​യി​ൽ ചെ​യ്ത് വി​വാ​ഹം ക​ഴി​ക്കാ​ൻ നി​ർ​ബ​ന്ധി​ച്ച​ത് എ​ന്ന് ആ ​ഇ​ന്‍റ​ർ​വ്യൂ​യി​ലു​ണ്ട്.

സ്വ​ന്തം കാ​ശ്  ചി​ല​വാ​ക്കാ​ൻ സ​മ്മ​തി​ക്കു​ന്നി​ല്ലെ​ന്ന ര​വി മോ​ഹ​ന്‍റെ വാ​ദ​വും സു​ജാ​ത ത​ള്ളി. ‘സ്വ​ന്തം കാ​ശ് ചി​ല​വാ​ക്കാ​ൻ സ​മ്മ​തി​ക്കു​ന്നി​ല്ലെ​ന്ന ആ​രോ​പ​ണം അ​ദ്ദേ​ഹം കോ​ട​തി​യി​ലും ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. ഒ​രു കു​ടും​ബ​മാ​യി ജീ​വി​ക്കു​ന്ന ദ​മ്പ​തി​ക​ൾ​ക്കി​ട​യി​ൽ എ​ന്‍റെ അ​ക്കൗ​ണ്ട് നി​ന്‍റെ അ​ക്കൗ​ണ്ട് എ​ന്നൊ​ക്കെ​യു​ണ്ടോ? എ​നി​ക്ക​റി​യി​ല്ല, എ​ല്ലാം ഒ​ന്നാ​ണെ​ന്നാ​ണ് എ​നി​ക്ക് തോ​ന്നു​ന്ന​ത്.

ത​മി​ഴ്നാ​ട്ടി​ൽ ഒ​രു സ്ത്രീ​ക്കെ​തി​രെ അ​തി​ക്ര​മം ന​ട​ന്നാ​ൽ എ​ല്ലാ സ്ത്രീ​ക​ളും പി​ന്തു​ണ ന​ൽ​കും, അ​താ​ണ് ത​മി​ഴ്നാ​ടി​ന്‍റെ രീ​തി. അ​ങ്ങ​നെ​യു​ള്ള​പ്പോ​ൾ, ഒ​ന്നു​ര​ണ്ട് പേ​രു​ടെ മാ​ത്രം പേ​രെ​ടു​ത്ത് പ​റ​ഞ്ഞ് ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​ത് ശ​രി​യ​ല്ല.

ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ഞ​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​ന്ന​താ​യി കാ​ണാം. ഇ​തി​ൽ കൂ​ടു​ത​ൽ എ​നി​ക്കൊ​ന്നും പ​റ​യാ​നി​ല്ല, അ​ത് കോ​ട​തി​യ​ല​ക്ഷ്യ​മാ​കും. എ​ല്ലാ ആ​രോ​പ​ണ​ങ്ങ​ൾ​ക്കും ‍ഞ​ങ്ങ​ൾ നേ​രി​ൽ വ​ന്ന് മ​റു​പ​ടി ന​ൽ​കും, കു​റ​ച്ചു സ​മ​യം ത​രൂ.’ സു​ജാ​ത​യു​ടെ വാ​ക്കു​ക​ൾ.