'അലീന ദി ബിഗ് നിങ്' ഹൊറർ ത്രില്ലർ ചലച്ചിത്രം 24 ന് റിലീസ് ചെയ്യും
സിനിമ ടിക്കറ്റ് പ്രൊഡക്ഷൻ്റെ ബാനറിൽ കെ.എൽബ്രോ ബിജു റിത്വിക്ക് നിർമ്മിച്ച അക്ഷയ് കാപ്പാടൻ തിരക്കഥയാരുക്കി അക്ഷയ് കാപ്പാടനും സഞ്ജു കൃഷ്ണയും ചേർന്ന് സംവിധാനം ചെയ്ത അലീന ദി ബിഗ് നിങ് എന്ന ഹൊറർ ത്രില്ലർ സിനിമ ഈ വരുന്ന ജനുവരി 24 ന് രാത്രി 7.10 ന് യൂട്യൂബിൽ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വ്യക്തിഗത യൂട്യൂബ് ചാനലിലാണ് സിനിമ റിലീസ് ചെയ്യുന്നത്.
കണ്ണൂർ : സിനിമ ടിക്കറ്റ് പ്രൊഡക്ഷൻ്റെ ബാനറിൽ കെ.എൽബ്രോ ബിജു റിത്വിക്ക് നിർമ്മിച്ച അക്ഷയ് കാപ്പാടൻ തിരക്കഥയാരുക്കി അക്ഷയ് കാപ്പാടനും സഞ്ജു കൃഷ്ണയും ചേർന്ന് സംവിധാനം ചെയ്ത അലീന ദി ബിഗ് നിങ് എന്ന ഹൊറർ ത്രില്ലർ സിനിമ ഈ വരുന്ന ജനുവരി 24 ന് രാത്രി 7.10 ന് യൂട്യൂബിൽ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വ്യക്തിഗത യൂട്യൂബ് ചാനലിലാണ് സിനിമ റിലീസ് ചെയ്യുന്നത്.
പുതുമുഖങ്ങൾക്ക് കൂടുതൽ അവസരം കൊടുത്തുള്ള സിനിമ ഭൂരിഭാഗവും വയനാട്ടിലെ മലമുകളിൽ വെച്ചാണ് ചിത്രീകരിച്ചത്. ബിൻ സീറാണ് ഛായാഗ്രഹണം. റിജോ ചക്കാലക്കൽ മ്യുസിക്കും അഭിലാഷ് നാരായണൻ എഡിറ്റിങ്ങും നിർവഹിച്ചു. മൃദുല വാര്യർ, ധനുഷ് എന്നിവർ ഗാനാലാപനം നടത്തി. രണ്ട് ഭാഗങ്ങളിലായാണ് അലീന ദി ബിഗ് നിങ് പ്രേക്ഷകരിലെത്തുന്നത്.
ബഹറിനിലെ സോഷ്യൽ മീഡിയ താരമായ കുട്ടി സാറ, വിപിൻ മൂരിക്കളത്തിൽ, അമേയ ,ലസിത അനു അശോക്, അനിൽ രാജ്, ബിജു നാരായണൻ, കെ.എൽബ്രോ ബൈജു ആൻഡ് ഫാമിലി സന്ദീപ്, പ്രകാശ് എന്നിവർ പ്രധാന വേഷത്തിലെത്തുന്നുവെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.വാർത്താ സമ്മേളനത്തിൽ അക്ഷയ് കാപ്പാടൻ, കെ.എൽബ്രോ ബൈജു എന്നിവർ പങ്കെടുത്തു.