ആലപ്പുഴ ജിംഖാന ഒടിടിയിൽ 

തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത 'ആലപ്പുഴ ജിംഖാന'യുടെ ഒടിടി റിലീസ് കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ ഇപ്പോൾ. ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ടൊരു അപ്ഡേറ്റാണ് ഇപ്പോൾ പുറത്തുവരുന്നത്. 
 
ബോക്സിംഗ് പശ്ചാത്തലമാക്കി ഒരുക്കിയ കോമഡി ആക്ഷൻ എന്റെർറ്റൈനെറാണ് ആലപ്പുഴ ജിംഖാന.  പ്ലാൻ ബി മോഷൻ പിക്ചേഴ്സ്, റീലിസ്‌റ്റിക്‌ സ്റ്റുഡിയോഎന്നിവയുടെ ബാനറിൽ  ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമാണിത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിന്റെ സംഭാഷണം ഒരുക്കിയത് രതീഷ് രവിയാണ്.

നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ്, അനഘ രവി, നന്ദ നിഷാന്ത്, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്,  നോയില ഫ്രാൻസി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. 

ഛായാഗ്രഹണം: ജിംഷി ഖാലിദ്, ചിത്രസംയോജനം: നിഷാദ് യൂസഫ്, സംഗീതം: വിഷ്ണു വിജയ്. 

ജൂൺ ആദ്യവാരം ചിത്രം ഒടിടിയിലെത്തുമെന്നാണ് റിപ്പോർട്ട്. ജിയോ ഹോട്ട്സ്റ്റാർ ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കുന്നത് എന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. എന്നാൽ,  സ്ട്രീമിംഗ് ഡേറ്റ് എന്നിവ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.