അക്ഷയ് ഖന്നയുടെ മുഖത്തടിച്ചത് റിയലായിട്ടു തന്നെ ; വെളിപ്പെടുത്തി സൗമ്യ ടണ്ടന്‍
ഈ അടി റിയല്‍ ആയിരുന്നുവെന്ന് പറയുകയാണ് നടി.
സിനിമയില്‍ അക്ഷയ് ഖന്നയുടെ ഭാര്യയായി വേഷമിട്ട സൗമ്യ ടണ്ടന്‍ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത മാസ്സ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'ധുരന്ദര്‍'. വലിയ പ്രതീക്ഷയോടെ ഏവരും കാത്തിരുന്ന സിനിമയാണ് ഇത്. മികച്ച പ്രതികരണവും കളക്ഷനുമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. സിനിമയില്‍ രണ്‍വീറിനെക്കാള്‍ ഒരുപിടി മുന്നില്‍ നില്‍ക്കുന്നത് അക്ഷയ് ഖന്ന ആന്നെന്ന് തോന്നിപോകും എന്ന ആരാധകരുടെ കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ഇപ്പോഴിതാ സിനിമയില്‍ അക്ഷയ് ഖന്നയുടെ ഭാര്യയായി വേഷമിട്ട സൗമ്യ ടണ്ടന്‍ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
സിനിമയില്‍ അക്ഷയ് ഖന്നയുടെ മുഖത്ത് സൗമ്യ ടണ്ടന്‍ ആഞ്ഞടിക്കുന്ന ഒരു സീന്‍ ഉണ്ടായിരുന്നു. ഈ അടി റിയല്‍ ആയിരുന്നുവെന്ന് പറയുകയാണ് നടി. സംവിധായകന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് താന്‍ അക്ഷയ് ഖന്നയെ അടിക്കുന്ന സീന്‍ ചിത്രീകരിച്ചതെന്നും ഒറ്റ ടേക്കില്‍ ആ രംഗം ഓക്കേ ആയെന്നും നടി പറഞ്ഞു. ട്വിറ്ററില്‍ പോസ്റ്റ് പങ്കിട്ടാണ് നടിയുടെ പ്രതികരണം.
'ഞങ്ങളുടെ മകന്റെ മരണത്തിന് കാരണക്കാരനായ എന്റെ ഭര്‍ത്താവിനോടുള്ള ദേഷ്യം, നിസ്സഹായമായ നിരാശ, ഞങ്ങള്‍ക്കിടയിലെ ആഴത്തിലുള്ള പൊതുവായ വേദന. ഇതെല്ലം കൂടിക്കളെന്നതായിരുന്നു ആ രംഗം. ആ സീനിന് ഒറിജിനാലിറ്റി വേണമെന്ന് ആദിത്യയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ആ ക്ലോസപ്പ് ഷോട്ടില്‍ അക്ഷയ് ഖന്നയുടെ മുഖത്ത് ഞാന്‍ അടിച്ചു. അത് വളരെ റിയല്‍ ആയിട്ടുള്ള അടി ആയിരുന്നു. എന്റെ ബ്രേക്ക്ഡൗണ്‍ ക്ലോസപ്പ് ഒറ്റ ടേക്കില്‍ എടുത്തതാണ്,' സൗമ്യ കുറിച്ചു.