'അഖണ്ഡ 2' ഒടിടിയിലേക്ക്
നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് സിനിമ പുറത്തുവരുന്നത്.
Jan 8, 2026, 12:43 IST
ജനുവരി 9 മുതല്‍ അഖണ്ഡ 2 സ്ട്രീമിങ് ആരംഭിക്കും.
ബാലയ്യ എന്ന നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി ബോയപതി ശ്രീനു സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രമാണ് അഖണ്ഡ2: താണ്ഡവം. സൂപ്പര്‍ഹിറ്റായ അഖണ്ഡ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായതിനാല്‍ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ അഖണ്ഡ 2-നായി കാത്തിരുന്നത്. എന്നാല്‍ മോശം പ്രതികരണങ്ങള്‍ ആയിരുന്നു സിനിമയ്ക്ക് ലഭിച്ചത്. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്.
ജനുവരി 9 മുതല്‍ അഖണ്ഡ 2 സ്ട്രീമിങ് ആരംഭിക്കും. നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് സിനിമ പുറത്തുവരുന്നത്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഭാഷകളില്‍ സിനിമ ഒടിടിയില്‍ ലഭ്യമാകും