'ആശ'യിലെ ഐശ്വര്യ ലക്ഷ്മിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്
ഉര്‍വ്വശിയുടെ മകളായി അനഘ എന്ന കഥാപാത്രമായാണ് താരം എത്തുന്നത്.
ആകസ്മികമായുണ്ടാകുന്ന ഒരു അപകടവും തുടര്‍ന്ന് നടക്കുന്ന ആകാംക്ഷയുളവാക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.
മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ ഉര്‍വ്വശിയും ജോജു ജോര്‍ജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന 'ആശ'യിലെ ഐശ്വര്യ ലക്ഷ്മിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. ഉര്‍വ്വശിയുടെ മകളായി അനഘ എന്ന കഥാപാത്രമായാണ് താരം എത്തുന്നത്.
ആകസ്മികമായുണ്ടാകുന്ന ഒരു അപകടവും തുടര്‍ന്ന് നടക്കുന്ന ആകാംക്ഷയുളവാക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. തികച്ചും ദുരൂഹതയും ആകാംക്ഷയും നിറയ്ക്കുന്ന വ്യത്യസ്തമായൊരു ഡിസൈനിലാണ് അണിയറപ്രവര്‍ത്തകര്‍ മുമ്പ് പോസ്റ്റര്‍ പുറത്തുവിട്ടിരുന്നത്. ഇപ്പോഴിതാ സിനിമയിലെ ആദ്യ ഗാനവും കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
കഥാപാത്രങ്ങളുടെ അവിസ്മരണീയമായ പ്രകടനങ്ങളും അസാധാരണമായ അഭിനയ മുഹൂര്‍ത്തങ്ങളും ആയിരിക്കും പ്രേക്ഷകര്‍ക്ക് 'ആശ'യിലൂടെ സാക്ഷ്യം വഹിക്കാനാകുന്നതെന്നാണ് ഇതിനകം ലഭിക്കുന്ന സൂചനകള്‍. അങ്ങേയറ്റം സങ്കീര്‍ണ്ണവും പ്രവചനാതീതവുമായ കഥാപാത്രമായാണ് ചിത്രത്തില്‍ ഉര്‍വശിയും ജോജുവും എത്തുന്നത്. ഐശ്വര്യ ലക്ഷ്മി, വിജയരാഘവന്‍, ശാരി, ജോയ് മാത്യ, പ്രശാന്ത് അലക്സാണ്ടര്‍ തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളിലുണ്ട്. 'പണി' ഫെയിം രമേഷ് ഗിരിജയും ചിത്രത്തിലുണ്ട്. അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.