സംവിധായികയായി അഹാന കൃഷ്ണ; കൂട്ടായി  നിമിഷ് രവിയും

അഹാന കൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ മ്യൂസിക് വീഡിയോ റിലീസിന് തയ്യാറെടുക്കുന്നു. അഹാന കൃഷ്ണ തന്നെയാണ് എഴുതി സംവിധാനം ചെയ്യുന്ന മ്യൂസിക് വീഡിയോയെ കുറിച്ച്  തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചത്. നിമിഷ് രവിയാണ് വീഡിയോയ്ക്കായി ക്യാമറ ചലിപ്പിക്കുന്നത്. ജെകെ ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.

സൂര്യകാന്തി പൂവിന്റെ ചിത്രവുമായാണ് മ്യൂസിക് വീഡിയോയുടെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. വീഡിയോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏപ്രിൽ 24ന് പുറത്തുവിടുമെന്ന് അഹാന അറിയിച്ചിട്ടുണ്ട്. നിമിഷ് രവിയ്ക്കും ജെകെയ്ക്കുമൊപ്പം തനിക്ക് ഏറെ പ്രിയപ്പെട്ട കുറച്ച് പേർ കൂടി ഈ മ്യൂസിക് വീഡിയോയിൽ ഒപ്പമുണ്ടെന്നും അഹാന കുറിച്ചിട്ടുണ്ട്. നിരവധി പേരാണ് അഹാനയ്ക്ക് ആശംസകൾ അറിയിച്ച് കമന്റ് ബോക്‌സിൽ എത്തിയിരിക്കുന്നത്.

അഹാന സംവിധാനം ചെയ്യുന്ന രണ്ടാം മ്യൂസിക് വീഡിയോ ആണിത്. 2021ൽ തോന്നൽ എന്ന പേരിൽ നടി ഒരു മ്യൂസിക് വീഡിയോ സംവിധാനം ചെയ്തിരുന്നു. ഒരു റസ്റ്ററന്റിന്റെ പശ്ചാത്തലത്തിൽ കുട്ടിക്കാലത്തെ മധുരോർമകളുമായി എത്തിയ ആ മ്യൂസിക് വീഡിയോ വലിയ ശ്രദ്ധ നേടിയിരുന്നു.

തോന്നലിന് സംഗീതം നൽകിയത് ഗോവിന്ദ് വസന്തയായിരുന്നു. ഷറഫു രചിച്ച വരികൾ ഹാനിയ നഫീസയായിരുന്നു പാടിയത്. അനീസ് നാടോടിയായിരുന്നു പ്രൊഡക്ഷൻ ഡിസൈൻ ചെയ്തത്. നിമിഷ് രവി തന്നെയായിരുന്നു ക്യാമറ.