ആ ചിത്രത്തിന് ശേഷം കണ്‍ഫ്യൂസ്ഡ് ആയിരുന്നു ; മനസ്സു തുറന്ന് മഹേഷ് ബാബു

 

എന്റെ മേലെയുള്ള പ്രേക്ഷകരുടെ പ്രതീക്ഷകള്‍ വളരാന്‍ തുടങ്ങി

 

'പോക്കിരി എന്റെ കരിയര്‍ മാറ്റിമറിച്ച സിനിമയാണ്.

തന്റെ കരിയര്‍ മാറ്റിമറിച്ച സിനിമയെക്കുറിച്ച് മനസുതുറന്ന് നടന്‍ മഹേഷ് ബാബു. പുരി ജഗന്നാഥിന്റെ സംവിധാനത്തില്‍ 2006 ല്‍ പുറത്തിറങ്ങിയ പോക്കിരിയാണ് തന്നെ സ്റ്റാര്‍ ആക്കിയതെന്നും എന്നാല്‍ ആ സിനിമയ്ക്ക് ശേഷം താന്‍ ആകെ കണ്‍ഫ്യൂസ്ഡ് ആയിരുന്നു എന്നും മനസുതുറക്കുകയാണ് മഹേഷ് ബാബു. 

'പോക്കിരി എന്റെ കരിയര്‍ മാറ്റിമറിച്ച സിനിമയാണ്. ആ സിനിമയാണ് എന്നെ ഒരു സ്റ്റാര്‍ ആക്കിയത്. 2006 ലാണ് ചിത്രം പുറത്തിറങ്ങിയത്. വമ്പന്‍ വിജയമായിരുന്നു അന്ന് സിനിമ നേടിയത്. സിനിമയുടെ അത്രയും വലിയ വിജയം എന്നെ കണ്‍ഫ്യൂസ്ഡ് ആക്കി അതിന് ശേഷം എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു. എന്റെ മേലെയുള്ള പ്രേക്ഷകരുടെ പ്രതീക്ഷകള്‍ വളരാന്‍ തുടങ്ങി. എല്ലാ സിനിമയും നിങ്ങളെ ഏതെങ്കിലും ഒരു രീതിയില്‍ മാറ്റിയെടുക്കും. പക്ഷേ വാരണാസിയില്‍ നിന്ന് എനിക്ക് ലഭിക്കുന്നത് മറ്റൊരു തരം എക്‌സ്പീരിയന്‍സ് ആണ്', മഹേഷ് ബാബു പറഞ്ഞു.