ബ്രിട്ടനിൽ അഡ്വാൻസ് ബുക്കിങ് ആരംഭിച്ച് ‘ടോക്സിക്'
തെന്നിന്ത്യൻ സൂപ്പർ താരം യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ബ്രഹ്മാണ്ഡ ചിത്രം ‘ടോക്സിക്’ റിലീസിനൊരുങ്ങുകയാണ്. ആക്ഷനും ഇമോഷനും വയലൻസിനും ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ പുറത്തിറങ്ങിയ ട്രെയിലറിന് വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.
തെന്നിന്ത്യൻ സൂപ്പർ താരം യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ബ്രഹ്മാണ്ഡ ചിത്രം ‘ടോക്സിക്’ റിലീസിനൊരുങ്ങുകയാണ്. ആക്ഷനും ഇമോഷനും വയലൻസിനും ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ പുറത്തിറങ്ങിയ ട്രെയിലറിന് വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ചിത്രത്തിൽ യാഷ് ഇരട്ടവേഷത്തിലാകും എത്തുന്നത് എന്നാണ് ട്രെയിലർ നൽകുന്ന സൂചന. ആഗോളതലത്തിൽ ഓഗസ്റ്റ് 26-നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഇതിന്റെ ഭാഗമായി ബ്രിട്ടനിലെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. കേരളത്തിലെ ബുക്കിങ് വിവരങ്ങൾ ഉടൻ പുറത്തുവരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ചിത്രത്തിന്റെ പ്രൊമോഷന്റെ തുടക്കത്തിൽത്തന്നെ യാഷ് സ്വയം പിന്നോട്ട് മാറി കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ തുടങ്ങിയ വനിതാ കഥാപാത്രങ്ങളെ മുൻനിരയിലേക്ക് കൊണ്ടുവന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. കഥയ്ക്കും കഥാപാത്രങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകുന്നതാണ് ചിത്രത്തിന്റെ ആഖ്യാന ശൈലി എന്നതിന്റെ സൂചനയായിരുന്നു ഇത്. ചിത്രത്തിലെ ‘രായ’ എന്ന കേന്ദ്ര കഥാപാത്രമായി യാഷ് കൂടി എത്തുന്നതോടെ ആരാധകരുടെ പ്രതീക്ഷകളും ആവേശവും പതിന്മടങ്ങു വർദ്ധിച്ചിരിക്കുകയാണ്.
യഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥയൊരുക്കിയ ഈ ചിത്രം കന്നഡയിലും ഇംഗ്ലീഷിലുമായാണ് ഒരേസമയം ചിത്രീകരിച്ചിരിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം തുടങ്ങിയ വിവിധ ഭാഷകളിൽ ഡബ്ബ് ചെയ്ത് ആഗോളതലത്തിൽ റിലീസ് ചെയ്യുന്ന ചിത്രം വലിയൊരു സാങ്കേതിക സംഘത്തിന്റെ പിന്തുണയോടെയാണ് ഒരുങ്ങിയിരിക്കുന്നത്.