നടി വനിതാ വിജയകുമാര്‍ നാലാമതും വിവാഹിതയാകുന്നു; വരൻ പ്രശസ്ത കൊറിയോഗ്രാഫർ 

നടി വനിതാ വിജയകുമാര്‍ നാലാമതും വിവാഹിതയാകുന്നു. നൃത്തസംവിധായകനും നടനുമായ റോബേര്‍ട്ട് മാസ്റ്ററാണ് വരന്‍. ഒക്ടോബര്‍ അഞ്ചാം തീയതിയാണ് വിവാഹചടങ്ങ്. നടി തന്നെയാണ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ വിവാഹവാര്‍ത്ത പുറത്തുവിട്ടത്.
 

നടി വനിതാ വിജയകുമാര്‍ നാലാമതും വിവാഹിതയാകുന്നു. നൃത്തസംവിധായകനും നടനുമായ റോബേര്‍ട്ട് മാസ്റ്ററാണ് വരന്‍. ഒക്ടോബര്‍ അഞ്ചാം തീയതിയാണ് വിവാഹചടങ്ങ്. നടി തന്നെയാണ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ വിവാഹവാര്‍ത്ത പുറത്തുവിട്ടത്. റോബേര്‍ട്ടിനൊപ്പമുള്ള സേവ് ദി ഡേറ്റ് ചിത്രവും നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. അതേസമയം, വിവാഹവേദി എവിടെയാണെന്ന കാര്യമോ മറ്റുവിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

മമ്മൂട്ടി നായകനായെത്തിയ ‘അഴകൻ’ എന്ന സിനിമയിലൂടെ ബാലതാരമായി എത്തിയ താരമാണ് റോബേര്‍ട്ട്. പിന്നീട് തമിഴകത്ത് അറിയപ്പെടുന്ന ഡാൻസ് കൊറിയോഗ്രാഫറായി മാറി. ബിഗ് ബോസ് സീസൺ സിക്സിൽ മത്സരാർഥിയായിരുന്നു.

വനിതയുടെ നാലാം വിവാഹമാണിത്. വനിതയുടെ ആദ്യവിവാഹബന്ധങ്ങളും വിവാഹമോചനങ്ങളുമെല്ലാം നേരത്തെ വന്‍വിവാദങ്ങളായിരുന്നു. 2000 സെപ്റ്റംബറില്‍ നടന്‍ ആകാശിനെയാണ് വനിത ആദ്യം വിവാഹം കഴിച്ചത്. 2007-ല്‍ വ്യവസായിയായ ആനന്ദ് ജയരാജനുമായിട്ടായിരുന്നു വനിതയുടെ രണ്ടാംവിവാഹം. ഈ ബന്ധം വേര്‍പിരിഞ്ഞശേഷം 2020-ല്‍ ഫോട്ടോഗ്രാഫറായ പീറ്റര്‍ പോളുമായിട്ടായിരുന്നു വനിതയുടെ മൂന്നാംവിവാഹം. ആദ്യത്തെ രണ്ടു വിവാഹങ്ങളിൽനിന്നായി വനിതയ്ക്ക് മൂന്നു കുട്ടികൾ ഉണ്ട്