അവസാന കീമോ പൂര്‍ത്തിയാക്കി നടി ഉമ ശങ്കരി

കീമോ തെറാപ്പിയിലൂടെ കടന്നു പോകുന്നതിനെക്കുറിച്ച് ഉമ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

 

തനിക്ക് ബ്രസ്റ്റ് കാന്‍സര്‍ സ്ഥിരീകരിച്ചതായി ഉമ ശങ്കരി നേരത്തെ തന്നെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചിരുന്നു. 

2000ത്തില്‍ സൗത്ത് ഇന്ത്യയില്‍ തിളങ്ങി നിന്ന നായികമാരില്‍ ഒരാളാണ് ഉമ ശങ്കരി. കുബേരന്‍ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പരിചിതയായ ഉമാ ശങ്കരിയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തനിക്ക് ബ്രസ്റ്റ് കാന്‍സര്‍ സ്ഥിരീകരിച്ചതായി ഉമ ശങ്കരി നേരത്തെ തന്നെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചിരുന്നു. 

ഒട്ടും പ്രതീക്ഷിക്കാതെ വന്ന അസുഖം, ആദ്യം ഷോക്കായിരുന്നു, എന്തിന് ഇപ്പോള്‍, എന്തുകൊണ്ട് എനിക്ക് എന്നൊക്കെയുള്ള ചോദ്യം ആദ്യം വന്നുവെങ്കിലും, ഇപ്പോള്‍ താന്‍ അതിനെ ഉള്‍കൊള്ളുന്നു എന്നും, ധൈര്യത്തോടെ നേരിടാന്‍ തയ്യാറായി എന്നും ഉമ പറഞ്ഞിരുന്നു.

ഇപ്പോഴിതാ കീമോ തെറാപ്പിയിലൂടെ കടന്നു പോകുന്നതിനെക്കുറിച്ച് ഉമ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആശുപത്രിക്കിടക്കയില്‍ നിന്നുള്ള ചിത്രം നടി പങ്കുവെച്ചിരിക്കുന്നത്. 'കീമോ കഠിനമായിരുന്നു, ഞാന്‍ അതിനേക്കാള്‍ ശക്തയായിരുന്നു. അവസാനത്തെ ഇന്‍ഫ്യൂഷന്‍. അടുത്ത അധ്യായത്തിലേക്കുള്ള ചവിട്ടുപടി'.- എന്ന ക്യാപ്ഷനോടെയാണ് ഉമ ചിത്രം പങ്കുവെച്ചത്.