നടി സുരഭി സന്തോഷ് വിവാഹിതയായി

നടി സുരഭി സന്തോഷ് വിവാഹിതയായി. ബോളിവുഡ് ഗായകൻ പ്രണവ് ചന്ദ്രനാണ് വരന്‍. കോവളത്തുവച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. വിവാഹചിത്രം സുരഭി ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തിട്ടുണ്ട്.
 

നടി സുരഭി സന്തോഷ് വിവാഹിതയായി. ബോളിവുഡ് ഗായകൻ പ്രണവ് ചന്ദ്രനാണ് വരന്‍. കോവളത്തുവച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. വിവാഹചിത്രം സുരഭി ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തിട്ടുണ്ട്.

സരിഗമ ലേബലിലെ ആര്‍ടിസ്റ്റാണ് പ്രണവ്. പയ്യന്നൂര്‍ സ്വദേശിയായ പ്രണവ് മുംബൈയിലാണ് വളര്‍ന്നത്. തിരുവനന്തപുരം സ്വദേശിയായ സുരഭി 2011 ല്‍ ദുഷ്ടാ എന്ന കന്നട ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. കുഞ്ചാക്കോ ബോബന്‍ നായകനായ 'കുട്ടനാടന്‍ മാര്‍പ്പാപ്പ'യായിരുന്നു ആദ്യ മലയാള ചിത്രം.