ഉംറയ്ക്കുള്ള യാത്രയില്‍ നടി ഷക്കീല

 

പര്‍ദ്ദയിട്ട് തലയില്‍ തട്ടവുമിട്ട് മക്കയിലേക്ക് പോകുന്ന ഷക്കീലയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറാലാകുകയാണ്.

 

അടുത്ത സുഹൃത്തായ സതീഷ് ക്രിസ്റ്റഫറാണ് വീഡിയോ പങ്കുവച്ചത്.

ഉംറയ്ക്ക് പോകുന്ന നടി ഷക്കീലയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. അടുത്ത സുഹൃത്തായ സതീഷ് ക്രിസ്റ്റഫറാണ് വീഡിയോ പങ്കുവച്ചത്. 'ഹാപ്പി ജേര്‍ണി മാ. നിങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നു. മിസ് യു മാ', എന്നാണ് ഇയാള്‍ വീഡിയോ പങ്കുവെച്ച് കൊണ്ട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നത്. പര്‍ദ്ദയിട്ട് തലയില്‍ തട്ടവുമിട്ട് മക്കയിലേക്ക് പോകുന്ന ഷക്കീലയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറാലാകുകയാണ്. സുഹൃത്തുക്കളെല്ലാവരും ചേര്‍ന്നാണ് ഷക്കീലയെ മക്കയിലേക്ക് യാത്രയാക്കിയത്.

അടുത്തിടെ നടി മുതസുമായി നടത്തിയ ഒരു അഭിമുഖത്തില്‍ ആത്മീയതയെ കുറിച്ച് ഷക്കീല പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടിയിരുന്നു. താന്‍ വലിയ തെറ്റ് ചെയ്തുവെന്നും അതില്‍ നിന്നും തനിക്ക് പുറത്ത് വരാന്‍ ആഗ്രമുണ്ടെന്നും ആയിരുന്നു ഷക്കീല പറഞ്ഞിരുന്നത്. ഇപ്പോള്‍ സിനിമാ തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുകയായാണ് താരം