ആത്മാവിനെ കണ്ട അനുഭവം വെളിപ്പെടുത്തി നടി ലെന

 അഭിനയത്തിന് പുറമെ എഴുത്തുകാരിയായും മോട്ടിവേഷണൽ സ്പീക്കറായും തിളങ്ങുന്ന താരമാണ് ലെന. ഇപ്പോഴിതാ, തന്റെ ജീവിതത്തിലുണ്ടായ അവിശ്വസനീയമായ ഒരു അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരം. താൻ നേരിട്ടൊരു ആത്മാവിനെ കണ്ടിട്ടുണ്ടെന്നാണ് ലെന വെളിപ്പെടുത്തുന്നത്.

സിനിമകളിൽ കാണുന്നത് പോലെ വെള്ളവസ്ത്രം ധരിച്ച രൂപമായിരുന്നില്ല അതെന്നും, കുറച്ചുകാലങ്ങൾക്ക് മുൻപ് ഒരു സുഹൃത്തിന്റെ വീട്ടിൽ വെച്ചാണ് ഈ അപൂർവ്വ അനുഭവം ഉണ്ടായതെന്നും നടി ‘ഒറിജിനൽസി’ന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. “നമ്മളെ തന്നെ കുറച്ച് തെളിച്ചമില്ലാതെ കണ്ടാൽ എങ്ങനെയിരിക്കും, അതുപോലെയായിരുന്നു അത്. ജീൻസും ജുബ്ബയും ധരിച്ച ഒരു വ്യക്തി വാതിലിലൂടെ അകത്തേക്ക് വന്ന് ജനലിലൂടെ പുറത്തേക്ക് പോകുന്നത് കണ്ടു. മൂന്നാം നിലയിലെ ജനലിലൂടെ ഇതെങ്ങനെ സാധ്യമാകും എന്ന് ചിന്തിച്ചപ്പോഴാണ് കണ്ടത് ഒരു ആത്മാവിനെയാണെന്ന് മനസ്സിലായത്,” ലെന പറഞ്ഞു.

ഇക്കാര്യം സുഹൃത്തിനോട് പറഞ്ഞപ്പോൾ, അടുത്തകാലത്ത് മരിച്ചുപോയ ആ വ്യക്തി തങ്ങളെ കാണാനായി ഇടയ്ക്ക് വരാറുണ്ടെന്ന മറുപടിയാണ് ലഭിച്ചതെന്നും നടി കൂട്ടിച്ചേർത്തു. വ്യക്തിയുടെ സ്വകാര്യത മാനിച്ചു പേര് വെളിപ്പെടുത്താൻ തയ്യാറല്ലെന്ന് പറഞ്ഞ ലെനയുടെ ഈ വെളിപ്പെടുത്തൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്.