നടി ജനനി അയ്യർ വിവാഹിതയായി
നടി ജനനി അയ്യർ വിവാഹിതയായി.കൂതറ, സെവന്ത് ഡേ, ത്രീ ഡോട്ട്സ് തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയായ തമിഴ് നടിയാണ് ജനനി അയ്യർ . പൈലറ്റ് ആയ സായ് റോഷൻ ശ്യാം ആണ് വരൻ.
നടി ജനനി അയ്യർ വിവാഹിതയായി.കൂതറ, സെവന്ത് ഡേ, ത്രീ ഡോട്ട്സ് തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയായ തമിഴ് നടിയാണ് ജനനി അയ്യർ . പൈലറ്റ് ആയ സായ് റോഷൻ ശ്യാം ആണ് വരൻ. വർഷങ്ങളായുള്ള നടിയുടെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു സായ്. വിവാഹ ചിത്രങ്ങൾ നടി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. 'ഒഫീഷ്യലി മിസ്റ്റർ ആൻഡ് മിസിസ്' എന്ന ക്യാപ്ഷനോടെയാണ് നടി ചിത്രങ്ങൾ ഷെയർ ചെയ്തത്.
‘അവൻ ഇവൻ’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ ജനനി തമിഴ്, മലയാളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ത്രീ ഡോട്ടസ് എന്ന ചിത്രത്തില് കുഞ്ചാക്കോ ബോബന്റെ നായികയായിട്ടാണ് ജനനി അയ്യര് മലയാളത്തിലേക്ക് എത്തിയത്. പിന്നീട് ‘കൂതറ’ എന്ന ചിത്രത്തിലും പ്രധാന വേഷത്തിൽ എത്തി. അശോക് സെൽവൻ നായകനായി എത്തിയ തെഗിടി എന്ന സിനിമയാണ് ജനനിയെ കൂടുതൽ പ്രേക്ഷസ്വീകാര്യയാക്കിയത്. ചിത്രത്തിലെ 'വിൺമീൻ' എന്ന ഗാനം വലിയ ഹിറ്റാണ്.