നടിയും മോഡലുമായ ഷെഫാലി ജാരിവാല അന്തരിച്ചു

ഡോക്ടര്‍മാര്‍ പിന്നാലെ മരണം സ്ഥിരീകരിച്ചു.

 

ഇന്നലെ രാത്രിയോടെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

നടിയും മോഡലുമായ ഷെഫാലി ജാരിവാല അന്തരിച്ചു. 42 വയസ്സായിരുന്നു. ഇന്നലെ രാത്രിയോടെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഡോക്ടര്‍മാര്‍ പിന്നാലെ മരണം സ്ഥിരീകരിച്ചു.

ഹൃദയാഘാതം ആണ് മരണകാരണം എന്നാണ് സൂചന. ആല്‍ബങ്ങളിലൂടെയും ബിഗ് ബോസ് ഷോയിലൂടെയും പ്രശസ്തയാണ് നടി. സല്‍മാന്‍ ഖാന്‍ ഒപ്പം 2004 ല്‍ മുജ്‌സെ ശാദി കരോഗി എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. നടന്‍ പരാഗ് ത്യാഗിയാണ് ഭര്‍ത്താവ്.