'എനിക്കെന്തെങ്കിലും പ്രശ്നം വന്നാൽ അവർ ഇടപെടുമെന്ന് തോന്നിയില്ല'; അമ്മയിൽ അംഗത്വമെടുക്കാത്തതിനെ കുറിച്ച് നടി ഐശ്വര്യ ലക്ഷ്മി
സിനിമാ മേഖല സ്ത്രീകളോട് ബഹുമാനത്തോടെ സംസാരിക്കുന്ന തൊഴിലിടമാകണം എന്നും അംഗത്വം എടുക്കേണ്ട സംഘടനയായി അമ്മ തോന്നിയിട്ടില്ലെന്നും നടി ഐശ്വര്യ ലക്ഷ്മി. മലയാള സിനിമയിലെ ലൈംഗിക അതിക്രമ പരാതികളിൽ മാതൃകാപരമായ ശിക്ഷയുണ്ടാകണമെന്നും നടി പറഞ്ഞു. സിനിമാ മേഖല മെച്ചപ്പെടണമെന്ന പ്രതിബദ്ധതയുള്ളവർ നേതൃത്വത്തിൽ എത്തണം. തീരുമാനം എടുക്കാനാകുന്ന പദവികളിൽ സ്ത്രീകൾ ഉണ്ടാകണമെന്നും ഐശ്വര്യലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു.

സ്ത്രീകളോട് ബഹുമാനത്തോടെ സംസാരിക്കുന്ന തൊഴിലിടമാകണം. അംഗത്വം എടുക്കേണ്ട സംഘടനയായി അമ്മ തോന്നിയിട്ടില്ല. വലിയൊരു മാറ്റത്തിലേക്കുള്ള കാൽവെപ്പാണിത്. പണ്ടേ നടക്കേണ്ട കാര്യമായിരുന്നു. ഡബ്ല്യുസിസിയും സർക്കാരും മുൻകൈ എടുത്ത് നടപ്പിലാക്കുന്നു. എന്തു കൊണ്ട് നേരത്തെ എടുത്തില്ലന്നാണ് ചോദിക്കുന്നത്. കാസ്റ്റിംഗ് കൗച്ചിനെതിരെ നിയമപരമായി മുന്നോട്ട് പോവണം.
സിനിമയിൽ വന്നിട്ട് മൂന്നാമത്തെ സിനിമയിലാണ് നടി ആക്രമിക്കപ്പെട്ടതും അനുബന്ധ സംഭവങ്ങളും ഉണ്ടാവുന്നത്. അന്ന് മുതൽ ഇതെല്ലാം നിരീക്ഷിക്കുകയായിരുന്നു. ആ സ്ത്രീ സ്വന്തം കാര്യം എഴുന്നേറ്റ് നിന്ന് പറഞ്ഞതു മുതലാണ് ഇത്രയും വലിയ മാറ്റം ഉണ്ടായത്. അതെന്നെ പ്രചോദിപ്പിക്കുന്നു. ഒരാൾ പ്രതികരിച്ചു
എനിക്ക് അമ്മയിൽ അംഗത്വമെടുക്കണമെന്ന് തോന്നിയില്ല. അംഗത്വം എടുത്തത് കൊണ്ട് എനിക്കെന്തെങ്കിലും പ്രശ്നം വന്നാൽ അവർ ഇടപെടുമെന്ന് അവരുടെ പ്രവർത്തനം കൊണ്ട് തോന്നിയില്ല. ആർക്കാണ് കമ്മിറ്റ്മെൻ്റ് ഉള്ളത് അവരാണ് സംഘടനയുടെ തലപ്പത്ത് വരേണ്ടതെന്നും ഐശ്വര്യ പറയുന്നു.