ഹരിഹരൻ ഫോണിൽ വിളിച്ചും നേരിട്ടും ചാർമിള അഡ്ജസ്റ്റ്മെന്റിന് തയാറാകുമോയെന്ന് തന്നോട് ചോദിച്ചു; നടൻ വിഷ്ണു 

സംവിധായകൻ ഹരിഹരനെതിരെ ഗുരുതര ആരോപണവുമായി നടൻ വിഷ്ണു. ചാർമിള അഡ്ജസ്റ്റ്മെന്റിന് തയാറാകുമോയെന്ന് തന്നോട് ചോദിച്ചതായാണ് നടൻ വെളിപ്പെടുത്തിയിരിക്കുന്നത്. ചാർമിള നടത്തിയ വെളിപ്പെടുത്തൽ സ്ഥിരീകരിക്കുന്നതാണ് വിഷ്ണുവിന്റെ ആരോപണം.  
 

ചെന്നൈ: സംവിധായകൻ ഹരിഹരനെതിരെ ഗുരുതര ആരോപണവുമായി നടൻ വിഷ്ണു. ചാർമിള അഡ്ജസ്റ്റ്മെന്റിന് തയാറാകുമോയെന്ന് തന്നോട് ചോദിച്ചതായാണ് നടൻ വെളിപ്പെടുത്തിയിരിക്കുന്നത്. ചാർമിള നടത്തിയ വെളിപ്പെടുത്തൽ സ്ഥിരീകരിക്കുന്നതാണ് വിഷ്ണുവിന്റെ ആരോപണം.  

Also read: ഹോട്ടൽ മുറിയിൽ വച്ച് നിർമാതാവും സുഹൃത്തുക്കളും കൂട്ട ബലാത്സംഗത്തിന് ശ്രമിച്ചു; ഇറങ്ങി ഓടിയപ്പോൾ രക്ഷിച്ചത് ഓട്ടോ ഡ്രൈവർ; ദുരനുഭവം വെളിപ്പെടുത്തി നടി ചാർമിള

''തന്റെ അയൽവാസിയായിരുന്നു ഹരിഹരൻ. അങ്ങനെയാണ് അദ്ദേഹവുമായി പരിചയം. ഏതെങ്കിലും കുട്ടിയെ പരിചയമുണ്ടോയെന്ന് ചോദിച്ചപ്പോഴാണ് ബാല്യകാല സുഹൃത്തായ ചാർമിളയുടെ പേര് പറഞ്ഞത്. തുടർന്ന് അദ്ദേഹത്തെ വന്നു കാണാൻ ചാർമിളയോട് പറയാൻ ആവശ്യപ്പെട്ടു. ഞാൻ പറഞ്ഞിട്ട് ചാർമിള പോയി കണ്ടു. ശേഷം ആൾ കഥാപാത്രത്തിന് ഓക്കെയാണെന്ന് പറയുകയും ചെയ്തു. എന്നാൽ പിന്നീട് തന്നെ വിളിച്ച് ചാർമിള അഡ്ജസ്റ്റ്മെന്റിന് തയാറാകുമോയെന്ന് അദ്ദേഹം ചോദിച്ചു.'' എന്നാണ് നടൻ വിഷ്ണു പറയുന്നത്.

ഫോണിൽ വിളിച്ചും നേരിട്ടും ചാർമിള അഡ്ജസ്റ്റ്മെന്റിന് തയാറാകുമോയെന്ന് അദ്ദേഹം ചോദിച്ചു. അവർ കൊടുക്കുമോയെന്നാണ് ഹരിഹരൻ ചോദിച്ചത്. ഞാൻ ഇതേപ്പറ്റി സംസാരിച്ചപ്പോൾ പറ്റില്ലെന്ന് പുള്ളിക്കാരി പറഞ്ഞുവെന്നും അതോടെ ഞാനും ചാർമിളയും സിനിമയിൽ നിന്നും പുറത്തായി എന്നും പിന്നെ അദ്ദേഹം എന്നെ വിളിച്ചിട്ടില്ലെന്നും വിഷ്ണു കൂട്ടിച്ചേർത്തു.

Also read: ലൊക്കേഷനിലെ കാരവാനിൽ ഒളിക്യാമറ വെയ്ക്കുന്നുവെന്ന രാധിക ശരത് കുമാറിൻ്റെ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളത്; ബി ഉണ്ണികൃഷ്ണൻ  

അതേസമയം ഹരിഹരൻ ആരെയും ഓപ്പണായി ശല്യപ്പെടുത്തില്ലെന്നും  വളരെ മനോഹരമായി മറ്റൊരാളിലൂടെയാകും സമീപിക്കുക എന്നും വിഷ്ണു ആരോപിച്ചു. സഹകരിക്കാത്ത നടിമാരെ ഷൂട്ടിങ് സെറ്റിൽ ക്യാമറയ്ക്കു മുന്നിൽ അദ്ദേഹം പൊരിക്കും. ഒടുവിൽ നടിമാർക്ക് വഴങ്ങി കൊടുക്കേണ്ടി വരും. പല നടിമാരും ഇക്കാര്യം തന്നോട് പറഞ്ഞിട്ടുണ്ടെന്നും നേരിൽ കാണുന്നതല്ലാതെ മറ്റൊരു മുഖം ഹരിഹരനുണ്ടെന്നും വിഷ്ണു ആരോപിച്ചു.