ശുചിമുറിയുടെ വാതിൽ തുറന്നതും സീലിംഗിൽ നിന്ന് താഴേക്ക് വീണ് പാമ്പ്; ഇനി ഒരിക്കലും മൂത്രമൊഴിക്കില്ലെന്ന് യുവനടൻ
എക്സിൽ കുറിച്ചു.
ദില്ലി: താൻ താമസിക്കുന്ന റിസോർട്ടിലെ ശുചിമുറിയിൽ ഒരു പാമ്പിനെ കണ്ടതിന്റെ ഞെട്ടലിലാണ് നടൻ വീർ ദാസ്. പാമ്പിന്റെ വിഡിയോയ്ക്കൊപ്പം താനിനി ഒരിക്കലും മൂത്രമൊഴിക്കില്ല എന്നും താരം
എക്സിൽ കുറിച്ചു.
''സമീപ പ്രദേശത്ത് ഷൂട്ടിംഗ് ഉള്ളതിനാണ് രാത്രി ഒരു ഇക്കോ റിസോർട്ടില്‍ തങ്ങാൻ തീരുമാനിച്ചത്. മൂത്രം ഒഴിക്കുന്നതിനായി ശുചിമുറിയുടെ വാതിൽ തുറന്ന് അകത്തേക്ക് കയറിയപ്പോൾ ഒരു പാമ്പ് സീലിംഗിൽ നിന്ന് നേരിട്ട് ഫ്ലഷ് ഹാൻഡിലിനടുത്തുള്ള വാട്ടർ ടാങ്കിലേക്ക് വീണു. അതെ. ഇനി ഒരിക്കലും മൂത്രമൊഴിക്കില്ല'' - എന്നാണ് വീര്‍ ദാസ് കുറിച്ചത്.
ഈ വീഡിയോ സോഷ്യല്‍ മീഡിയയിൽ വൈറലായിട്ടുണ്ട്. ഇങ്ങനെ ഒക്കെ ഉള്ളത് കൊണ്ടാണ് അതിനെ ഇക്കോ റിസോര്‍ട്ട് എന്ന് വിളിക്കുന്നത് എന്നായിരുന്നു ഒരു കമന്റ്. അനന്യ പാണ്ഡ്യ നായികയായി എത്തുന്ന കോള്‍ മീ ബേഎന്ന സീരീസാണ് അദ്ദേഹത്തിന്റേതായി റിലീസിന് ഒരുങ്ങുന്നത്.