കാത്തിരിപ്പിന് വിരാമം, നടൻ രവീന്ദ്രൻ ചലച്ചിത്ര അക്കാദമി ചെയർമാനാകും ; പ്രിയങ്ക നായര്‍ വൈസ് ചെയര്‍പേഴ്‌സണ്‍

ചലച്ചിത്ര അക്കാദമിക്ക് പുതിയ അധ്യക്ഷന്‍. നടന്‍ രവീന്ദ്രൻ ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. നടിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ പ്രിയങ്ക നായരാണ് വൈസ് ചെയര്‍പേഴ്‌സണ്‍.

 

 തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിക്ക് പുതിയ അധ്യക്ഷന്‍. നടന്‍ രവീന്ദ്രൻ ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. നടിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ പ്രിയങ്ക നായരാണ് വൈസ് ചെയര്‍പേഴ്‌സണ്‍.

തെന്നിന്ത്യന്‍ സിനിമയില്‍ ശ്രദ്ധേയ സാന്നിധ്യമായ രവീന്ദ്രന്റെ നേതൃത്വത്തില്‍ സിനിമയുടെ കലാപരവും സാങ്കേതികവുമായ മേഖലകള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു. വിവിധ ചലച്ചിത്ര മേളകളിലെ പ്രവര്‍ത്തന പരിചയവും രവീന്ദ്രന്റെ പരിചയ സമ്പത്തും തീരുമാനത്തില്‍ നിര്‍ണായകമായെന്നും സർക്കാർ വ്യക്തമാക്കി.

സലിം ഹസ്സന്‍, ജോഫിന്‍ ടി ചാക്കോ എന്നിവര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലുണ്ട്. ദീപു കരുണാകരന്‍, വൈക്കം വിജയലക്ഷ്മി, എം വി ഗിരീഷ്‌കുമാര്‍, സലിം ഹസ്സന്‍, ബി. രാകേഷ്, സജീവന്‍ അന്തിക്കാട്, ജോഫിന്‍ ടി ചാക്കോ, സക്കരിയ, ആര്‍ എസ് പണിക്കര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, വാഴൂര്‍ ജോസ്, എ കബീര്‍, സാബു ശങ്കര്‍, ഷെര്‍ഗ സന്ദീപ്, അബ്ദുള്‍ ഹനാന്‍ എന്നിവരെ ഉള്‍പ്പെടുത്തി ജനറല്‍ കൗണ്‍സില്‍ പുനഃസംഘടിപ്പിച്ചു.