നടന്‍ പ്രദീപ് റാവത്ത് അന്തരിച്ചു

ബുധനാഴ്ച വൈകിട്ടോടെ മുംബൈ ഗോരേഗാവിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം സംസ്‌കാര ചടങ്ങുകള്‍ നടക്കും

 

അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ഗജിനി എന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടന്‍ പ്രദീപ് റാവത്ത് (74) അന്തരിച്ചു. അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകിട്ടോടെയാണ് അന്ത്യം സംഭവിച്ചത്.
നാല് വര്‍ഷം മുമ്പ് അര്‍ബുദ രോഗമുക്തി നേടിയിരുന്നെങ്കിലും ഒന്നര മാസം മുമ്പ് രോഗം വീണ്ടും ബാധിക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി അദ്ദേഹം ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ആഗസ്റ്റ് 4-ന് വൈകിട്ട് 6-നും 6.30-നും ഇടയിലാണ് അന്ത്യം സംഭവിച്ചതെന്ന് അദ്ദേഹത്തിന്റെ മാനേജര്‍ സിദ്ധാര്‍ത്ഥ് തിവാരി സ്ഥിരീകരിച്ചു. ചൊവ്വാഴ്ച വൈകിട്ടോടെ രക്തത്തിലെ പ്ലേറ്റ്ലെറ്റ് നിരക്ക് താഴുകയും ആരോഗ്യം വഷളാവുകയുമായിരുന്നു.
ബുധനാഴ്ച വൈകിട്ടോടെ മുംബൈ ഗോരേഗാവിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം സംസ്‌കാര ചടങ്ങുകള്‍ നടക്കും. ഭാര്യ കല്യാണി റാവത്തും മകന്‍ വിക്രമാദിത്യയുമാണ് അദ്ദേഹത്തിന്റെ കുടുംബം