ജന്മനാട്ടിൽ പഞ്ചാരിമേള വിസ്മയം തീർത്ത് നടൻ ജയറാം

പെരുമ്പാവൂരിൽ പഞ്ചാരിമേളത്തിൽ വിസ്മയം തീർത്ത് നടൻ ജയറാം. പെരുമ്പാവൂർ ശ്രീധർമശാസ്താ ക്ഷേത്രത്തിലാണ് ചമയങ്ങളും നാട്യങ്ങളുമില്ലാതെ എത്തി താരം മേളം അവതരിപ്പിച്ചത്.

പെരുമ്പാവൂരിൽ പഞ്ചാരിമേളത്തിൽ വിസ്മയം തീർത്ത് നടൻ ജയറാം. പെരുമ്പാവൂർ ശ്രീധർമശാസ്താ ക്ഷേത്രത്തിലാണ് ചമയങ്ങളും നാട്യങ്ങളുമില്ലാതെ എത്തി താരം മേളം അവതരിപ്പിച്ചത്.

പെരുമ്പാവൂർ ശ്രീധർമശാസ്താ ക്ഷേത്രത്തിലെ വലിയവിളക്ക് ആഘോഷത്തിന്റെ ഭാഗമായി നടന്ന ശ്രീബലി എഴുന്നള്ളിപ്പിനാണ് സിനിമാതാരം ജയറാം അവതരിപ്പിച്ച പഞ്ചാരിമേളം അകമ്പടി ആയത്. ഇലത്താളവും കൊമ്പും കുഴലുമായി നൂറോളം വരുന്ന മേള കലാകാരന്മാർ ഇടംതലയും വലംതലയുമായി ജയറാമിന് ഒപ്പം ചേർന്നു. പതികാലത്തിൽ തുടങ്ങിയ പഞ്ചാരിമേളം അഞ്ചാംകാലത്തിൽ മേളപ്പെരുക്കത്തോടെ കലാശിച്ചപ്പോൾ മേള ആസ്വാദകർക്കും നിർവൃതിയായി.

ജയറാമിനെ കാണാനും മേളം ആസ്വദിക്കുവാനും നൂറുകണക്കിന് ആസ്വാദകരാണ് ശ്രീ ധർമശാസ്താ ക്ഷേത്രത്തിലേക്ക് എത്തിച്ചേർന്നത്. വീഡിയോ കാണാം: