ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'കില്‍' ഒടിടിയിലേക്ക്
ബോളിവുഡ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'കില്‍' ഒടിടിയിലേക്ക്. സെപ്തംബര്‍ 6നാണ് ചിത്രം ഓണ്‍ലൈന്‍ സ്ട്രീമിംഗിന് എത്തുന്നത്. ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം എത്തുക.
Aug 30, 2024, 23:05 IST
മുംബൈ: ബോളിവുഡ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'കില്‍' ഒടിടിയിലേക്ക്. സെപ്തംബര്‍ 6നാണ് ചിത്രം ഓണ്‍ലൈന്‍ സ്ട്രീമിംഗിന് എത്തുന്നത്. ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം എത്തുക. ലക്ഷ്യ നായകനായ ചിത്രം ഇന്ത്യയ്ക്ക് മുന്‍പേ വിദേശത്ത് ഒടിടിയില്‍ ലഭ്യമായിരുന്നു.
ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന ചിത്രമാണ് കില്‍. നിഖില്‍ നാഗേഷ് ഭട്ട് രചനയും സംവിധാനവും നടത്തിയ ചിത്രത്തില്‍ ഛായാഗ്രാഹണം നിര്‍വഹിച്ചത് റാഫി മെഹമൂദാണ്. സംഗീതം വിക്രം മാൻട്രൂസ് നിര്‍വഹിച്ച ചിത്രത്തില്‍ തന്യ, രാഘവ്, അഭിഷേക് ചൌഹാൻ തുടങ്ങിയവര്‍ക്ക് പുറമേ ആശിഷ് വിദ്യാര്‍ത്ഥി ഒരു പ്രധാന വേഷത്തില്‍ എത്തിയിട്ടുണ്ട്.