അഭ്യൂഹങ്ങൾക്ക് വിരാമം... അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും ഒരുമിച്ച് ദുബായ് വിമാനത്താവളത്തിൽ 

അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും വിവാഹമോചിതരാകാൻ പോകുന്നു എന്ന സോഷ്യൽ മീഡിയ ചർച്ചകൾക്ക് വിരാമം. ഇരുവരും മകളോടൊപ്പം ഒരുമിച്ച് ദുബായ് വിമാനത്താവളത്തിൽ വെച്ച് എയർപോർട്ട് ബസിൽ കയറുന്ന പുതിയ വീഡിയോയാണ് ചർച്ചകൾക്ക് അവസാനം കുറിച്ചത്. ഐശ്വര്യയുടെയും അഭിഷേകിൻ്റേം ഫാൻ പേജിലാണ് വീഡിയോ പങ്കുവെക്കപ്പെട്ടത്.

aiswariya

അനന്ത് അംബാനിയുടെയും രാധികാ മർച്ചൻ്റിൻ്റേം വിവാഹത്തിന് ദമ്പതികൾ വേറെ വേറെ ആയി എത്തിയതാണ് ഇരുവരുടെയും വിവാഹമോചനത്തിനെ പറ്റിയുള്ള അഭ്യൂഹങ്ങൾക്ക് തുടക്കം കുറിച്ചത്. “ഗ്രേ ഡിവോഴ്‌സിനെ” പറ്റിയുള്ള ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് അഭിഷേക് ബച്ചൻ ലൈക് കൂടി ചെയ്തതോടെ അഭ്യൂഹങ്ങൾ ശക്തമായി.

50 വയസിന് ശേഷമോ അല്ലെങ്കിൽ ഒരുപാട് നാളുകൾ ഒരുമിച്ച് ജീവിച്ചതിനു ശേഷം വിവാഹമോചനം തേടുന്നതിനോ ആണ് ഗ്രേ ഡിവോഴ്സ് എന്ന് പറയുക.എന്തായാലും ഇരുവരും ഒരുമിച്ചുള്ള വീഡിയോ പ്രചരിച്ചതോടെ അഭ്യൂഹങ്ങളെല്ലാം അവസാനിച്ചിരിക്കുകയാണ്.