‘ആശകൾ ആയിരം’ ചിത്രത്തിന്റെ കളക്ഷൻ പുറത്ത്

 നീണ്ട 22 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് അച്ഛനും മകനും വീണ്ടും സ്ക്രീനിൽ ഒന്നിച്ചപ്പോൾ മലയാളി പ്രേക്ഷകർ അത് ഏറ്റെടുത്തിരിക്കുകയാണ്. ജി. പ്രജിത്ത് സംവിധാനം
 

 നീണ്ട 22 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് അച്ഛനും മകനും വീണ്ടും സ്ക്രീനിൽ ഒന്നിച്ചപ്പോൾ മലയാളി പ്രേക്ഷകർ അത് ഏറ്റെടുത്തിരിക്കുകയാണ്. ജി. പ്രജിത്ത് സംവിധാനം ചെയ്ത ‘ആശകൾ ആയിരം’ തിയേറ്ററുകളിൽ മികച്ച മുന്നേറ്റം തുടരുന്നു. ഫീൽ ഗുഡ് സിനിമകളുടെ തമ്പുരാൻ എന്ന ജയറാമിന്റെ ഖ്യാതിക്ക് അടിവരയിടുന്ന പ്രകടനമാണ് ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യത.

പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്നിൽകിന്റെ കണക്കുകൾ പ്രകാരം, റിലീസ് ചെയ്ത് 17 ദിവസങ്ങൾ പിന്നിടുമ്പോൾ ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം 7.09 കോടി രൂപ സ്വന്തമാക്കി കഴിഞ്ഞു. ഫെബ്രുവരി ആറിന് പ്രദർശനത്തിനെത്തിയ ചിത്രം കുടുംബപ്രേക്ഷകരുടെ പിന്തുണയോടെയാണ് ഈ നേട്ടം കൈവരിച്ചത്. ‘കൊച്ചു കൊച്ചു സന്തോഷങ്ങൾ’, ‘എന്റെ വീട് അപ്പൂന്റേം’ എന്നീ ചിത്രങ്ങൾക്ക് ശേഷം ജയറാമും കാളിദാസും വീണ്ടും അച്ഛനും മകനുമായി എത്തിയെന്നതാണ് സിനിമയുടെ ഏറ്റവും വലിയ സവിശേഷത.

അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേർന്ന് തിരക്കഥയൊരുക്കിയ ഈ ചിത്രം, ഒരു ഇടവേളയ്ക്ക് ശേഷം ജയറാമിന് മലയാളത്തിൽ ലഭിക്കുന്ന മികച്ച വിജയങ്ങളിലൊന്നാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ചിത്രത്തിന്റെ നിർമ്മാണം. കോ പ്രൊഡ്യൂസേഴ്‌സ്‌ ബൈജു ഗോപാലൻ, വി സി പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി, ഛായാഗ്രഹണം ഷാജി കുമാർ, പ്രോജക്റ്റ് ഡിസൈനർ ബാദുഷ എൻ എം, എഡിറ്റർ ഷഫീഖ് പി വി, മ്യൂസിക് സനൽ ദേവ്, ആർട്ട് നിമേഷ് താനൂർ, കോസ്റ്റ്യൂം അരുൺ മനോഹർ, മേക്കപ്പ് ഹസ്സൻ വണ്ടൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബേബി പണിക്കർ.