സ്ട്രീമിങ്ങിന് പിന്നാലെ ആട് 3 യ്ക്ക് ട്രോൾ

മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന 'ആട് 3 പാർട്ട് 1; വൺ ലാസ്റ്റ് റൈഡ്' എന്ന ബിഗ് ബഡ്ജറ്റ് എപിക് ഫാൻ്റസി ചിത്രം തിയേറ്ററുകളിൽ വമ്പൻ വിജയമാണ് നേടി. ആഗോള ബോക്സ് ഓഫീസിൽ നിന്ന് ചിത്രം 100 കോടി നേടിയിരുന്നു. ചിത്രമിപ്പോൾ ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി മോശം പ്രതികരണമാണ് സിനിമയ്ക്ക് ഒടിടിയിൽ നിന്ന് ലഭിക്കുന്നത്.

ഒരു തമാശ പോലും ഏൽക്കുന്നില്ലെന്നും ചിരി വരുന്നില്ലെന്നുമാണ് അഭിപ്രായങ്ങൾ. സിനിമ തിയേറ്ററിൽ എങ്ങനെ വിജയിച്ചു എന്ന് അത്ഭുതം പ്രകടിപ്പിക്കുന്നവരും ഉണ്ട്. സിനിമ കണ്ടു തീർക്കാൻ കഷ്ടപ്പെട്ടെന്നും ആട് സീരിസിലെ ഏറ്റവും മോശം സിനിമയാണ് ഇതെന്നുമാണ് കമന്റുകൾ. സിനിമയുടെ അവസാന ഭാഗമെത്തുമ്പോൾ ആണ് കുറച്ചെങ്കിലും ചിരിയുണർത്തുന്നത് എന്നാണ് പലരും എക്സിൽ കുറിക്കുന്നത്. എന്നാൽ ചിത്രം ഇഷ്ടമായവരും നിരവധിയുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണെന്നും ചിലർ എക്സിൽ കുറിച്ചു. Zee 5 ൽ ആണ് സിനിമ സ്ട്രീം ചെയ്യുന്നത്.

ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ആദ്യദിന കേരളാഗ്രോസും ആഗോളഗ്രോസും നേടിയ ചിത്രം, ഇതിനോടകം തന്നെ അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്‌സ്ഓഫീസ് ഹിറ്റായി. ജയസൂര്യയെ കൂടാതെ, വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, വിജയ് ബാബു, നോബി, നിർമൽ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സണ്ണി വെയ്ൻ, സുധി കോപ്പ, ബിജുക്കുട്ടൻ എന്നിവരാണ് ചിത്രത്തിലെ പ്രധാനവേഷങ്ങൾ അവതരിപ്പിച്ചത്.

മികച്ച കളക്ഷൻ ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. ആട് 3 യ്ക്ക് ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്നും അതിലൂടെ ഈ ഫ്രാഞ്ചൈസി താൻ അവസാനിപ്പിക്കുകയാണെന്നും മിഥുൻ മാനുവൽ തോമസ് പറഞ്ഞു. ബിഗ് ബഡ്ജറ്റ് എപിക് ഫാൻ്റസി ചിത്രമായി എത്തിയ ആട് 3 വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൌസ്, ശ്രീ വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ആട് 3 പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൌസ്, കാവ്യാ ഫിലിം കമ്പനി എന്നിവർ നിർമ്മിച്ച ഏറ്റവും വലിയ ചിത്രം കൂടിയാണ് "ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ്".