പാപ്പനും പിള്ളേരും ഈ മാസം 19-ന് തന്നെ തിയേറ്ററുകളിലെത്തും 

 മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്’ മുൻപ് നിശ്ചയിച്ച പ്രകാരം തന്നെ തിയേറ്ററുകളിലെത്തും. ഈ മാസം 19-ന് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യുമെന്ന് നിർമാതാക്കളായ വിജയ് ബാബുവും

 

 മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്’ മുൻപ് നിശ്ചയിച്ച പ്രകാരം തന്നെ തിയേറ്ററുകളിലെത്തും. ഈ മാസം 19-ന് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യുമെന്ന് നിർമാതാക്കളായ വിജയ് ബാബുവും വേണു കുന്നപ്പിള്ളിയും ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഗൾഫിലെ നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് റിലീസ് മാറ്റിവെച്ചേക്കുമെന്ന പ്രചാരണങ്ങൾ ശരിയല്ലെന്നും ഇതോടെ വ്യക്തമായി. 2026 മാർച്ച് 19-ന് ഈദ് റിലീസായിട്ടായിരിക്കും ഷാജി പാപ്പനും സംഘവും ആരാധകർക്ക് മുന്നിലെത്തുക.

ഫ്രൈഡേ ഫിലിം ഹൗസും കാവ്യ ഫിലിം കമ്പനിയും സംയുക്തമായി നിർമ്മിക്കുന്ന ഈ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ എപ്പിക് ഫാൻ്റസി കോമഡി ചിത്രമായാണ് ഒരുങ്ങുന്നത്. വെല്ലുവിളികൾ നിറഞ്ഞ സാഹചര്യമാണെങ്കിലും മലയാള സിനിമയ്‌ക്കൊപ്പം നിൽക്കാനാണ് തങ്ങളുടെ തീരുമാനമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ട്രെയിലർ നൽകുന്ന സൂചനകൾ പ്രകാരം വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയുള്ള കഥാപരിസരവും അത്യാധുനിക വിഎഫ്എക്സ് വിസ്മയങ്ങളും ഇത്തവണ ആട് ഫ്രാഞ്ചൈസിയുടെ പ്രത്യേകതയായിരിക്കും.

Also Read: “ജുനൈദ് ഖാനും സായ് പല്ലവിയും ഒന്നിക്കുന്ന ‘ഏക് ദിൻ’; ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച് സായ് പല്ലവി

ജയസൂര്യക്കൊപ്പം വിനായകൻ, സൈജു കുറുപ്പ്, സണ്ണി വെയ്ൻ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആദ്യ രണ്ട് ഭാഗങ്ങളുടെയും വമ്പൻ വിജയത്തിന് ശേഷം എത്തുന്ന മൂന്നാം ഭാഗത്തിന് ഷാൻ റഹ്മാനും ഡോൺ വിൻസെന്റും ചേർന്നാണ് സംഗീതം നൽകുന്നത്. ‘പാർട്ട് 1’ എന്ന ടാഗ് ലൈൻ നൽകിയിരിക്കുന്നതിലൂടെ ചിത്രത്തിന് ഇനിയൊരു ഭാഗം കൂടി ഉണ്ടാകുമെന്ന സൂചനയും അണിയറപ്രവർത്തകർ നൽകുന്നുണ്ട്. വലിയ കാത്തിരിപ്പിന് വിരാമമിട്ട് പാപ്പനും പിള്ളേരും വീണ്ടും സ്‌ക്രീനിലെത്തുമ്പോൾ ബോക്സ് ഓഫീസിൽ വലിയ ചലനങ്ങൾ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.