വിജയക്കുതിപ്പ് തുടർന്ന് ‘ആട് 3’ 

 ബോക്സ് ഓഫീസിൽ ഷാജി പാപ്പനും സംഘവും അശ്വമേധം തുടരുന്നു. റിലീസ് ചെയ്ത് രണ്ടാം വാരാന്ത്യം പിന്നിടുമ്പോൾ മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ‘ആട് 3’ ആഗോളതലത്തിൽ

 

 ബോക്സ് ഓഫീസിൽ ഷാജി പാപ്പനും സംഘവും അശ്വമേധം തുടരുന്നു. റിലീസ് ചെയ്ത് രണ്ടാം വാരാന്ത്യം പിന്നിടുമ്പോൾ മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ‘ആട് 3’ ആഗോളതലത്തിൽ 111 കോടി രൂപയിലധികം ഗ്രോസ് കളക്ഷൻ നേടി ചരിത്രം കുറിച്ചു. ചിത്രത്തിന്റെ ഈ വമ്പൻ വിജയം ആഘോഷമാക്കാൻ രസകരമായ രംഗങ്ങൾ കോർത്തിണക്കിയ പുതിയ ‘സക്സസ് ടീസർ’ അണിയറപ്രവർത്തകർ പുറത്തുവിട്ടു.

നൂറു കോടി ക്ലബിൽ പുതിയ ചരിത്രം

മലയാള സിനിമയിൽ 100 കോടി ക്ലബിലെത്തുന്ന പതിനാലാമത്തെ ചിത്രമെന്ന ബഹുമതിയാണ് ‘ആട് 3’ സ്വന്തമാക്കിയത്. നടൻ ജയസൂര്യയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രമാണിത്. കൂടാതെ, നിർമ്മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ ആദ്യ നൂറു കോടി നേട്ടവും, കാവ്യ ഫിലിം കമ്പനിയുടെ രണ്ടാമത്തെ നൂറു കോടി ചിത്രവുമായി ആട് 3 മാറി. ഒരു ബിഗ് ബജറ്റ് എപിക് ഫാൻ്റസി മൂഡിലെത്തിയ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറിക്കഴിഞ്ഞു.