മഞ്ഞില്‍ കിടന്നുരുളുന്ന റീല്‍ ; ഒരു ദുരൂഹ സാഹചര്യത്തില്‍ കിട്ടിയ തൊലിക്കട്ടിയെന്ന് ക്യാപ്ഷനോടെ വീഡിയോ പങ്കുവച്ച് കുഞ്ചാക്കോ ബോബന്‍

ഷൈന്‍ ടോം ചാക്കോയുടെ കമന്റ് ആണ് എല്ലാവരെയും ചിരിപ്പിക്കുന്നത്. 'നമ്മള്‍ ഒരുമിച്ച് അഭിനയിച്ചതിന് ശേഷമാണെന്ന് തോന്നുന്നു' എന്നാണ് ഷൈനിന്റെ കമന്റ്.

 

നിക്കര്‍ മാത്രം ധരിച്ച്, മഞ്ഞിലേക്ക് ഓടി വരികയും നിലത്ത് മഞ്ഞില്‍ കിടന്നുരുളുകയും ചെയ്യുന്ന കുഞ്ചാക്കോ ബോബനെയാണ് വീഡിയോയില്‍ കാണാനാകുന്നത്.

നടന്‍ കുഞ്ചാക്കോ ബോബന്‍ തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം വിദേശയാത്രയിലാണ് താരം. തന്റെ പുതിയ ചിത്രമായ ഒരു ദുരൂഹ സാഹചര്യത്തിലെ പാട്ടിന്റെ പശ്ചാത്തലത്തില്‍ കുഞ്ചാക്കോ ബോബന്‍ ഷെയര്‍ ചെയ്ത റീല്‍ ആണ് വൈറലാകുന്നത്.

നിക്കര്‍ മാത്രം ധരിച്ച്, മഞ്ഞിലേക്ക് ഓടി വരികയും നിലത്ത് മഞ്ഞില്‍ കിടന്നുരുളുകയും ചെയ്യുന്ന കുഞ്ചാക്കോ ബോബനെയാണ് വീഡിയോയില്‍ കാണാനാകുന്നത്. 'ഒരു ദുരൂഹ സാഹചര്യത്തില്‍ കിട്ടിയ തൊലിക്കട്ടി' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിറയെ രസകരമായ കമന്റുകളാണ് വീഡിയോക്ക് താഴെ വരുന്നത്. ഇതില്‍ ഷൈന്‍ ടോം ചാക്കോയുടെ കമന്റ് ആണ് എല്ലാവരെയും ചിരിപ്പിക്കുന്നത്. 'നമ്മള്‍ ഒരുമിച്ച് അഭിനയിച്ചതിന് ശേഷമാണെന്ന് തോന്നുന്നു' എന്നാണ് ഷൈനിന്റെ കമന്റ്. 'ബ്രാന്‍ഡ് ഏതാ ന്ന് പറയ്, എനിക്ക് അത് മാത്രം അറിഞ്ഞാ മതി', 'മഞ്ഞില്‍ വിരിഞ്ഞ കുഞ്ചാക്കോ' എന്നിങ്ങനെയാണ് മറ്റു കമന്റുകള്‍.
രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ഒരു ദുരൂഹ സാഹചര്യത്തില്‍ ആണ് ഇനി പുറത്തിറങ്ങാനുള്ള കുഞ്ചാക്കോ ബോബന്‍ ചിത്രം.