'മലയാളത്തിലെ ഒരു പ്രമുഖ നടനും ഭാര്യയും എനിക്കെതിരെ പിആര്‍ വര്‍ക്ക് ചെയ്യുന്നു'; ആരോപണവുമായി ജോജു ജോര്‍ജ്
'മലയാളത്തിലെ ഒരു പ്രമുഖ നടനും ഭാര്യയും എനിക്കെതിരെ പിആര്‍ വര്‍ക്ക് ചെയ്യുന്നു'; ആരോപണവുമായി ജോജു ജോര്‍ജ്
ഇന്‍സ്റ്റഗ്രാം ലൈവിലൂടെയായിരുന്നു ജോജു ജോര്‍ജിന്റെ പ്രതികരണം.
നടനും ഭാര്യയും കൂടാതെ മലയാളത്തിലെ പല പ്രമുഖ താരങ്ങളും പെയ്ഡ് പിആര്‍ വര്‍ക്ക് ചെയ്യുന്നുണ്ടെന്നും ജോജു ആരോപിച്ചു.
മലയാള സിനിമയിലെ താരദമ്പതികള്‍ക്കെതിരെ ഗുരുതര ആരോപണവുമായി നടന്‍ ജോജു ജോര്‍ജ്. മലയാള സിനിമയിലെ പ്രമുഖ നടനും ഭാര്യയും ചേര്‍ന്ന് തനിക്കെതിരെ പി ആര്‍ വര്‍ക്ക് നടത്തുന്നു എന്ന ആരോപണവുമായി എത്തിയിരിക്കുകയാണ് ജോജു ജോര്‍ജ്. ഇന്‍സ്റ്റഗ്രാം ലൈവിലൂടെയായിരുന്നു ജോജു ജോര്‍ജിന്റെ പ്രതികരണം.
നടനും ഭാര്യയും കൂടാതെ മലയാളത്തിലെ പല പ്രമുഖ താരങ്ങളും പെയ്ഡ് പിആര്‍ വര്‍ക്ക് ചെയ്യുന്നുണ്ടെന്നും ജോജു ആരോപിച്ചു. 'വരവ്' സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടു ഇന്‍സ്റ്റഗ്രാം ലൈവിലൂടെ പ്രതികരിക്കുകയായിരുന്നു നടന്‍. എന്നാല്‍ ഈ താരദമ്പതികള്‍ ആരാണെന്ന് താരം വെളിപ്പെടുത്തിയില്ല. തന്റെ സിനിമയായ വരവിനെതിരെ നടക്കുന്ന ആസൂത്രിത നെഗറ്റിവ് ക്യാംപെയ്‌നുകള്‍ക്കെതിരെയും ജോജു പ്രതികരിച്ചു.
ഷാജി കൈലാസ് ഒരുക്കിയ വരവിന് മോശം പ്രതികരണമാണ് ലഭിക്കുന്നത്. ബിഗ് ബഡ്ജറ്റില്‍ 98 ദിവസങ്ങള്‍ എടുത്ത് ചിത്രീകരണം പൂര്‍ത്തിയാക്കിയ 'വരവ് ' ഹൈറേഞ്ച് പശ്ചാത്തലത്തില്‍ പ്ലാന്റര്‍മാര്‍ക്കിടയിലെ കുടിപ്പകയും അതിജീവനവുമാണ് പ്രമേയമാക്കുന്നത്.