ലാലേട്ടന്‍ ചിത്രം ദൃശ്യം 3 എത്തുന്നതിന് ഒരു ദിവസം മുമ്പേ വാഴ 2 തിയറ്ററുകളിലേക്ക്

 

സമൂഹമാധ്യമങ്ങളിലെ മിന്നും താരങ്ങളായ ഹാഷിറും ടീമുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്

 

വാഴ 2 ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ് എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ റിലീസ് ഡേറ്റ് ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.

മലയാള സിനിമയില്‍ ഏറെ സ്വീകാര്യത ലഭിച്ച ചിത്രമാണ് വാഴ്. ഇപ്പോഴിതാ വാഴ 2 ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ് എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ റിലീസ് ഡേറ്റ് ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.
ഏപ്രില്‍ 2 ന് ലോകമെമ്പാടും വാഴ 2 പുറത്തിറങ്ങും. മോഹന്‍ലാല്‍ ചിത്രമായ ദൃശ്യം 3 പുറത്തിറങ്ങുന്ന അതേ ദിവസം തന്നെയാണ് ഈ ചിത്രവും പുറത്തിറങ്ങുന്നത്. ഒരു വമ്പന്‍ ക്ലാഷ് തന്നെ പ്രതീക്ഷിക്കാം എന്നാണ് പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്. സമൂഹമാധ്യമങ്ങളിലെ മിന്നും താരങ്ങളായ ഹാഷിറും ടീമുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. സിനിമയുടെ ഓരോ അപ്‌ഡേറ്റുകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ മികച്ച വരവേല്‍പ്പായിരുന്നു ലഭിച്ചിരുന്നത്.
വാഴ സിനിമയുടെ അവസാനത്തില്‍ ഹാഷിറും ടീം നായകരാകുന്ന രണ്ടാം ഭാഗത്തെക്കുറിച്ചുള്ള സൂചനകള്‍ ഉണ്ടായിരുന്നു. പിന്നാലെ വാഴയുടെ തിരക്കഥാകൃത്ത് വിപിന്‍ ദാസ് ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. നവാഗതനായ സവിന്‍ എസ് എ യുടെ സംവിധാനത്തില്‍ വിപിന്‍ ദാസ് ആണ് തിരക്കഥ ഒരുക്കുന്നത്