എ സർട്ടിഫിക്കറ്റ്; വമ്പൻ റിലീസിനൊരുങ്ങി 'ധുരന്ദർ 2'

രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ധുരന്ദർ’. മികച്ച പ്രതികരണങ്ങൾ നേടി സിനിമ തിയേറ്ററിൽ നിന്ന് 1000 കോടിയ്ക്ക് മുകളിലാണ് നേടിയത്. സിനിമയുടെ രണ്ടാം ഭാഗം ഇന്ന് റിലീസിന് ഒരുങ്ങുകയാണ്. വമ്പൻ അഡ്വാൻസ് ബുക്കിംഗ് ആണ് സിനിമയ്ക്ക് ലഭിക്കുന്നത്.

 

രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ധുരന്ദർ’. മികച്ച പ്രതികരണങ്ങൾ നേടി സിനിമ തിയേറ്ററിൽ നിന്ന് 1000 കോടിയ്ക്ക് മുകളിലാണ് നേടിയത്. സിനിമയുടെ രണ്ടാം ഭാഗം ഇന്ന് റിലീസിന് ഒരുങ്ങുകയാണ്. വമ്പൻ അഡ്വാൻസ് ബുക്കിംഗ് ആണ് സിനിമയ്ക്ക് ലഭിക്കുന്നത്.


അഡ്വാൻസ് ബുക്കിങ്ങിൽ ചിത്രം 100 കോടി കടന്നു. മൂന്ന് മണിക്കൂർ 49 മിനിറ്റാണ് സിനിമയുടെ നീളം. എ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. പ്രിവ്യൂ ഷോകളിൽ നിന്ന് 32.44 കോടി രൂപ നേടിയതോടെ, ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ പ്രീമിയർ എന്ന റെക്കോർഡ് ധുരന്ദർ സ്വന്തമാക്കി. ആദ്യ ദിവസത്തെ അഡ്വാൻസ് ബുക്കിങ്ങിലൂടെ 14.66 കോടി രൂപ നേടിയിട്ടുണ്ട്. വെറും രണ്ട് ദിവസം കൊണ്ടുമാത്രം ഏകദേശം 10 ലക്ഷം ടിക്കറ്റുകൾ സിനിമയുടെതായി വിറ്റുപോയി. വിദേശത്തും ധുരന്ദർ രണ്ടാംഭാഗം തരംഗമാണ് സൃഷ്ടിക്കുന്നത്. അമേരിക്കയിൽ പ്രീ-സെയിൽസിൽ 5 ദശലക്ഷം ഡോളർ കടന്നു. ലോകമെമ്പാടും, ധുരന്ദർ രണ്ടാംഭാഗത്തിന്റെ അഡ്വാൻസ് ബുക്കിങ്ങിലൂടെ ലഭിച്ച തുക 120 കോടി രൂപയാണ്. റിലീസിന് രണ്ടു ദിവസം ബാക്കി നിൽക്കെ, ഈ കണക്ക് 150 കോടിയിലേക്ക് എത്താനും 200 കോടിയോടടുക്കാനും സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇന്ത്യന്‍ സിനിമ മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത ആക്ഷന്‍ ദൃശ്യ വിരുന്നും തീയേറ്റര്‍ അനുഭവവുമായിരിക്കും 'ധുരന്ദർ 2' നല്‍കാന്‍ ഒരുങ്ങുന്നത്.

ഏറെ ആവേശത്തോടെ ചിത്രത്തെ കാത്തിരിക്കുന്ന ആരാധകരില്‍ നിന്നും വമ്പന്‍ ഡിമാന്‍ഡ് ആണ് ചിത്രത്തിന്റെ ടിക്കറ്റുകള്‍ക്കായി ഉയരുന്നത്. രണ്‍വീര്‍ സിംഗ് അവതരിപ്പിക്കുന്ന ജസ്‌കിരത് സിംഗ് രംഗി എന്ന കഥാപാത്രത്തെയാണ് ഈ ചിത്രം പിന്തുടരുന്നത്. എന്തൊക്കെ സംഭവ വികാസങ്ങളാണ് ജസ്‌കീരത് സിംഗ് എന്ന ഈ കഥാപാത്രത്തെ ഹംസ അലി മസാരി ആകാന്‍ നിര്‍ബന്ധിതനാക്കുന്നത് എന്നും, അദ്ദേഹം പാക്കിസ്ഥാനില്‍ ഇന്ത്യന്‍ ചാരനായി പ്രവര്‍ത്തിക്കുമ്പോള്‍ അയാളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന ഉയര്‍ച്ചകളുമാണ് ഈ രണ്ടാം ഭാഗത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്.

ബി62 സ്റ്റുഡിയോ നിര്‍മ്മിച്ച് ജിയോ സ്റ്റുഡിയോ അവതരിപ്പിക്കുന്ന 'ധുരന്ദർ' പ്രതികാരം', ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളില്‍ ആണ് ആഗോള റിലീസായി എത്തുന്നത്. ഗുഡി പഡ്വയുടെയും ഉഗാദിയുടെയും അവസരത്തിലും ഈദിന് മുന്നോടിയായും പുറത്തിറങ്ങുന്ന ചിത്രം രചിച്ചതും സംവിധായകന്‍ ആദിത്യ ധര്‍ തന്നെയാണ്. ജ്യോതി ദേശ്പാണ്ഡെയും ലോകേഷ് ധറും ആദിത്യ ധറും ചേര്‍ന്നാണ് ഈ മെഗാ മാസ്സ് ആക്ഷന്‍ സ്‌പൈ ത്രില്ലര്‍ നിര്‍മ്മിച്ചിരിക്കുന്നത്.