പ്രവാചകന്‍ ആയിഷയെ കല്യാണം കഴിച്ച ലോജിക് അന്വേഷിച്ചു നടക്കുന്ന യുക്തന്‍മാര്‍ ആദ്യം പൂര്‍വ്വപിതാക്കളുടെ കാര്യത്തില്‍ ഗവേഷണം നടത്തൂ'; ഒമര്‍ ലുലു

മുഹമ്മദ് നബിയെ മഹാത്മാ ഗാന്ധിയുമായി താരതമ്യം ചെയ്താണ് അദ്ദേഹത്തിന്റെ പ്രതികരണം
 
പ്രവാചകനെ വിമര്‍ശിക്കുന്നവര്‍ പൂര്‍വ്വപിതാക്കളുടെ കാര്യത്തില്‍ ഗവേഷണം നടത്താന്‍ അദ്ദേഹം പറയുന്നു.

മുഹമ്മദ് നബിക്കെതിരെ ബിജെപി വക്താവ് നുപുര്‍ ശര്‍മ്മ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തില്‍ പ്രതികരിച്ച് സംവിധായകന്‍ ഒമര്‍ ലുലു. സംഭവത്തില്‍ ഇന്ത്യയിലും മുസ്ലീം രാജ്യങ്ങളിലും പ്രതിഷേധങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് ഒമര്‍ ലുലു പ്രതികരണവുമായി എത്തിയത്.
മുഹമ്മദ് നബിയെ മഹാത്മാ ഗാന്ധിയുമായി താരതമ്യം ചെയ്താണ് അദ്ദേഹത്തിന്റെ പ്രതികരണം. പ്രവാചകനെ വിമര്‍ശിക്കുന്നവര്‍ പൂര്‍വ്വപിതാക്കളുടെ കാര്യത്തില്‍ ഗവേഷണം നടത്താന്‍ അദ്ദേഹം പറയുന്നു.
'1400 വര്‍ഷം മുമ്പ് പ്രവാചകന്‍ ആയിഷയെ കല്യാണം കഴിച്ച ലോജിക് അന്വേഷിച്ചു നടക്കുന്ന യുക്തന്‍മാര്‍ ആദ്യം ഒരു കാര്യം ചെയ്യൂ 'നിങ്ങളുടെ ഒക്കെ പൂര്‍വ പിതാക്കന്മാര്‍ എത്ര വയസ്സില്‍ ആണ് കെട്ടിയത് എന്നൊന്ന് ഗവേഷണം നടത്തിയിട്ടു വരൂ'എന്നിട്ട് ആവാം പ്രവാചകനെ വിമര്‍ശിക്കുന്നത്' എന്ന് ഒമര്‍ ലുലു കുറിച്ചു.മഹാത്മാ ഗാന്ധി കസ്തൂര്‍ബ ഗാന്ധിയെ വിവാഹം ചെയ്ത പ്രായം ഉള്‍പ്പെടുന്ന വിക്കിപീഡിയ സ്‌ക്രീന്‍ ഷോട്ടും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.